Monday 07 April 2025 09:50 AM IST : By സ്വന്തം ലേഖകൻ

‘അതു മാത്രം എഡിറ്റ് ചെയ്ത് ദയവായി രാഷ്ട്രീയ വിരോധം തീർക്കരുത്’: വിശദീകരണവുമായി ടിനി ടോം

tiny-tom

ഒരു ചടങ്ങിനിടെ താൻ സുരേഷ് ഗോപിയെ അനുകരിച്ചത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കരുതെന്നും രാഷ്ട്രീയ വിരോധം തീർക്കാൻ ഉപയോഗിക്കരുതെന്നും നടൻ ടിനി ടോം.

ജബൽപൂർ വിഷയത്തിൽ സുരേഷ് ഗോപി നടത്തിയ പ്രതികരണവും തൃശൂരിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വൈറൽ ഡയലോഗും ഒരു ഉദ്ഘാടനവേദിയിൽ ടിനി ടോം മിമിക്രി രൂപത്തിൽ അവതരിപ്പിച്ചിരുന്നു. ആ വിഡിയോ പിന്നീട് ട്രോൾ പേജുകളിൽ നിറഞ്ഞു. അതോടെയാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്.

‘ഇതാണ് സത്യം .....ഉത്ഘാടന ചടങ്ങിൽ നിർബന്ധിച്ചു സുരേഷേട്ടനെ അനുകരിപ്പിച്ചിട്ടു അത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീർക്കരുത് ...സുരേഷേട്ടൻ എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും’ എന്നാണ് ചടങ്ങിൽ താൻ സംസാരിക്കുന്നതിന്റെ വിഡിയോ പോസ്റ്റ് ചെയ്ത് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

‘തൃശൂർ ആയതുകൊണ്ട് അതുമായി ബന്ധപ്പെട്ട ഒരാളുണ്ട്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ. എങ്കിൽ അദ്ദേഹം പറഞ്ഞേനെ, ‘മിഖായേൽ എനിക്കു വേണം... നിങ്ങൾ അതെനിക്കു തരണം’! അങ്ങനെ പറഞ്ഞിരുന്ന ആൾ ഇന്നു കാലത്ത് ഞാൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ പറയുകയാണ്, ‘നിങ്ങളൊക്കെ ആരാ? ആരാ ? മാധ്യമമോ? എനിക്കു ജനങ്ങളോടേ പറയാനുള്ളൂ. നിങ്ങളോടൊന്നുമില്ല. പള്ളിയിലൊക്കെ കുരിശൊക്കെ പിടിച്ചു നിൽക്കുമ്പോലെ’! ആരാണ് അത്? ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ല’ എന്നാണ് ചടങ്ങിൽ ടിനി ടോം പറഞ്ഞത്.