Monday 08 January 2024 10:38 AM IST : By സ്വന്തം ലേഖകൻ

‘മിന്നൽ മുരളിയും സ്പിന്നർ മുരളിയും കണ്ടുമുട്ടി’: സന്തോഷം പങ്കുവച്ച് ടൊവിനോ തോമസ്

tovino-thomas

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് നടൻ ടൊവിനോ തോമസ്. ജിമ്മിൽ വച്ചാണ് ഇവർ കണ്ടത്. ‘ഇന്ന് ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ കാണുവാന്‍ അവസരം ലഭിച്ചു. ഫാന്‍ ബോയ് മൊമന്‍റ്’ എന്നാണ് മുത്തയ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ടൊവിനോ കുറിച്ചത്.

ടൊവിനോയുടെയും മുത്തയ്യ മുരളിധരന്റെയും ആരാധകർ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘മിന്നൽ മുരളിയും സ്പിന്നർ മുരളിയും കണ്ടുമുട്ടി’ എന്നാണ് ഒരു ആരാധകന്റെ കമന്‍റ്.