Thursday 02 November 2023 03:29 PM IST : By സ്വന്തം ലേഖകൻ

ഗൈനക്കോളജി ഡോക്ടറായി ഉണ്ണി മുകുന്ദൻ: ‘ഗെറ്റ് സെറ്റ് ബേബി’ വരുന്നു

unni

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗൈനക്കോളജി ഡോക്ടറായി ഉണ്ണി മുകുന്ദൻ.‘ഗെറ്റ് സെറ്റ് ബേബി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി.

ഐവിഎഫ് സ്പെഷലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’.

സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ് എന്നിവരാണ് സ്കന്ദ സിനിമാസിന്റെയും കിങ്സ്മെൻ എൽഎൽപിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് വൈ.വി. രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.

സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം. സംഗീതസംവിധാനം നിർവഹിക്കുന്നത് സാം സി.എസ്. സുനിൽ കെ. ജോർജ് ആണ് പ്രൊഡക്‌ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറാ സനീഷ്. ചിത്രീകരണം അടുത്ത വർഷം ആദ്യം ആരംഭിക്കും.