Tuesday 20 September 2022 12:08 PM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ ഉടുപ്പിട്ട് മകൾ...ക്യൂട്ട് ചിരിയോടെ ഷനയ...: ചിത്രം പങ്കുവച്ച് കുറിപ്പുമായി വിനീത് ശ്രീനിവാസൻ

vineeth

മകൾ ഷനയയുടെ രസകരമായ ചിത്രം പങ്കുവച്ച് വിനീത് ശ്രീനിവാസൻ. അച്ഛന്റെ ടീഷർട്ട് അണിഞ്ഞ് കുസൃതി ചിരിയോടെ നിൽക്കുന്ന കുഞ്ഞ് ഷനയ ആണ് ചിത്രത്തിൽ.

‘ഏകദേശം അര മണിക്കൂർ മുമ്പ്, എന്റെ ടീ ഷർട്ട് ഒന്ന് ധരിക്കാമോ എന്ന് ഷനയ എന്നോട് ചോദിച്ചു. 2 മിനിറ്റ് കഴിഞ്ഞ്, ഞങ്ങൾ ഇത് ക്ലിക്ക് ചെയ്തു!’.– ചിത്രത്തിനൊപ്പം വിനീത് കുറിച്ചു.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം കഴിച്ചത്. രണ്ടു മക്കളാണ് ഇവര്‍ക്ക്. വിഹാനും ഷനയയും.

ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക രംഗങ്ങളിലും തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് വിനീത് ശ്രീനിവാസൻ.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയ ‘ഹൃദയ’മാണ് വിനീത് അടുത്തിടെ സംവിധാനം ചെയ്ത ചിത്രം.