എന്നും അദ്ഭുതങ്ങള്‍ സമ്മാനിച്ച ബാലു; ഇനീഷ്യല്‍ ഞങ്ങളെ സഹോദരന്മാരാക്കി
പ്രിയസ്‌നേഹിതനെ അവസാനമായി ഒന്നു കാണാന്‍ പോയി. യാത്ര പറയാന്‍. പക്ഷെ കഴിഞ്ഞില്ല. കാലം അങ്ങനെയാണല്ലോ. ദൂരെ നിന്നു കണ്ടു തിരികെപ്പോന്നു. എസ് പി ബാലസുബ്രഹ്മണ്യവും എസ് പി വെങ്കിടേഷും എന്നു കേള്‍ക്കുമ്പോള്‍ പലരും വിചാരിച്ചിരുന്നത് ഞങ്ങള്‍ സഹോദരന്മാരാണെന്നാണ്. എങ്ങനെയോ ഇനിഷ്യല്‍ ഒന്നായി. ജന്മനാല്‍

പ്രിയസ്‌നേഹിതനെ അവസാനമായി ഒന്നു കാണാന്‍ പോയി. യാത്ര പറയാന്‍. പക്ഷെ കഴിഞ്ഞില്ല. കാലം അങ്ങനെയാണല്ലോ. ദൂരെ നിന്നു കണ്ടു തിരികെപ്പോന്നു. എസ് പി ബാലസുബ്രഹ്മണ്യവും എസ് പി വെങ്കിടേഷും എന്നു കേള്‍ക്കുമ്പോള്‍ പലരും വിചാരിച്ചിരുന്നത് ഞങ്ങള്‍ സഹോദരന്മാരാണെന്നാണ്. എങ്ങനെയോ ഇനിഷ്യല്‍ ഒന്നായി. ജന്മനാല്‍ സഹോദരനല്ലെന്നേയുള്ളൂ. സഹോദരതുല്യനായ നല്ല കൂട്ടുകാരന്‍ തന്നെയാണ് എനിക്ക് ബാലു.
ഞാന്‍ ആദ്യമായി സ്വതന്ത്രസംഗീതസംവിധായകനായ ചിത്രമാണ് പ്രേമയുദ്ധ. 1981ല്‍ പ്രേമയുദ്ധത്തിലെ നിന്ന കണ്ണാകി... എന്ന ഗാനം മുതല്‍ എന്റെ എല്ലാ കന്നഡ, തമിഴ് ചിത്രങ്ങളിലും ബാലു പാടി. പ്രേമയുദ്ധയ്ക്കു മുമ്പേ ബാലുവിനെ എനിക്കറിയാമായിരുന്നു. ഞാന്‍ സംഗീതസംവിധായകന്‍ വിജയഭാസ്‌കറിന്റെ അസിസ്റ്റന്റ് ആയിരുന്ന കാലം മുതലേ. അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടാനെത്തുമായിരുന്നു അദ്ദേഹം. എന്റെ ഏതാണ്ട് 400കന്നഡ ചിത്രങ്ങളിലും അറുപതോളം തമിഴ് ചിത്രങ്ങളിലും ബാലുവിന് പാട്ടുകളുണ്ടായിരുന്നു.
മലയാളത്തില്‍ എനിക്കു വേണ്ടി പാടിയ രണ്ടു പാട്ടുകളും സൂപ്പര്‍ ഹിറ്റ്. കിലുക്കത്തിലെ ഊട്ടിപ്പട്ടണം... പിന്നെ ഗാന്ധര്‍വത്തിലെ നെഞ്ചില്‍ കഞ്ചബാണമെയ്യും... കിലുക്കത്തില്‍ എസ്പിബിക്കൊപ്പം എംജി ശ്രീകുമാറും പാടുന്നുണ്ട്. അന്ന് റെക്കോഡിങ്ങിനായി എംജി ശ്രീകുമാറിനെ വിളിച്ചപ്പോള്‍ ശ്രീകുമാറിന് ചെറിയൊരു ഭയം. എസ്പിബിയുടെ കൂടെയല്ലേ പാടേണ്ടത്! ആദ്യം ബാലു സാര്‍ പാടട്ടേ എന്നു പറഞ്ഞു ശ്രീകുമാര്‍. പക്ഷെ, ബാലു ശ്രീകുമാറിനോട് പറഞ്ഞു, 'ധൈര്യമായി പാടണം എങ്കില്‍ നിനക്ക് ഏതു പാട്ടും നന്നായി പാടാന്‍ പറ്റും.' അതാണ് ബാലു. എപ്പോഴും മറ്റുള്ളവരെ പൊസിറ്റീവ് ആക്കും.
എന്റെ പാട്ടുകളൊക്കെ പാടാനെത്തുമ്പോഴേക്കും ബാലു നല്ല എക്‌സ്പീരിയന്‍സ്ഡ് സിങര്‍ ആയിക്കഴിഞ്ഞിരുന്നു. പക്ഷെ 1981ന് മുമ്പ് ഞാന്‍ കണ്ട ബാലുവിനെത്തന്നെയാണ് പിന്നീട് ഓരോ തവണയും കണ്ടത്. എന്നും ഒരുപോലെ. ബാലു എന്നും ആ പഴയ ബാലു തന്നെ. സംഗീതസംവിധായകനോട് അങ്ങേയറ്റം ബഹുമാനം. അത് സീനിയര്‍ ആയാലും ഏറ്റവും പുതിയ തലമുറയിലെ മ്യൂസിക് ഡയറക്ടര്‍ ആയാലും. എങ്ങനെ പാടാന്‍ പറഞ്ഞാലും അതേപോലെ, ഒരു പ്രയാസവുമില്ലാതെ പാടും.കന്നഡയിലെ ആദ്യത്തെ 70MM ചിത്രമായ വര്‍ണചക്രയില്‍ ബാലു പാടാനെത്തിയത് ഞാനോര്‍ക്കുന്നു. സ്റ്റീരിയോ ലൈവ് റെക്കോഡിങ് ആണ്. ഇടയ്ക്ക് ആരെങ്കിലും ചെറിയ തെറ്റു വരുത്തിയാല്‍ വീണ്ടും ആദ്യം മുതലേ പാടേണ്ടി വരും. പക്ഷെ, ഒറ്റ ടേക്കില്‍ തന്നെ ബാലു പാടി ഒകെ ആക്കി! അതിലൊന്നും അദ്ഭുതമില്ല. കാരണം ബാലു എന്നും നമുക്ക് അദ്ഭുതങ്ങള്‍ സമ്മാനിച്ചുകൊണ്ടേയിരിക്കുകയായിരുന്നല്ലോ.