‘സ്മൂത്ത് ലൈക്ക് ബട്ടർ...’; ബിടിഎസിന്റെ പാട്ടിനൊപ്പം ചുവടുവച്ച് ഇഷാനിയും ഹൻസികയും; ട്രെൻഡിങ്ങായി വിഡിയോ
ലോകപ്രശസ്ത മ്യൂസിക് ബാൻഡ് ബിടിഎസിന്റെ ഏറ്റവും പുതിയ ആൽബം ‘ബട്ടറി’നൊപ്പം ചുവടുവച്ച് ഇഷാനിയും ഹൻസികയും. മഞ്ഞ- കറുപ്പ് കോമ്പിനേഷനിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഡാൻസിന് മികച്ച പ്രതികരണങ്ങളാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലെ താരങ്ങളാണ് നടൻ

ലോകപ്രശസ്ത മ്യൂസിക് ബാൻഡ് ബിടിഎസിന്റെ ഏറ്റവും പുതിയ ആൽബം ‘ബട്ടറി’നൊപ്പം ചുവടുവച്ച് ഇഷാനിയും ഹൻസികയും. മഞ്ഞ- കറുപ്പ് കോമ്പിനേഷനിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഡാൻസിന് മികച്ച പ്രതികരണങ്ങളാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.
സോഷ്യൽ മീഡിയയിലെ താരങ്ങളാണ് നടൻ കൃഷ്ണകുമാറിന്റെ ഇളയ മക്കളായ ഇഷാനിയും ഹൻസികയും. ഇരുവരുടെയും യൂട്യൂബ് ചാനലുകളിൽ വരുന്ന വിഡിയോകൾ പലപ്പോഴും ട്രെൻഡിങ് ആകാറുണ്ട്. ബിടിഎസ് ആരാധകരാണ് ഇഷാനിയും ഹൻസികയും.
മെയ് അവസാന വാരമാണ് ബിടിഎസിന്റെ ബട്ടർ പുറത്തിറങ്ങിയത്. സർവകാല റെക്കോർഡുകളും തകർത്താണ് ‘ബട്ടർ’ ആരാധകരുടെ ഹൃദയത്തിലലിഞ്ഞു യുട്യൂബിൽ തരംഗമായത്. ഏറ്റവും വേഗത്തിൽ ഇത്രയധികം വ്യൂ നേടുന്ന ആദ്യ മ്യൂസിക് വിഡിയോ ആണിത്. ആർഎം, ജംഗൂക്ക്, ജിൻ, ഷുഗ, വി, ജെ-ഹോപ്പ്, ജിമിൻ എന്നിവരാണ് ബിടിഎസിലെ അംഗങ്ങൾ.