ലോകം ഉരുണ്ടോടും...ഓടുന്നു നീയും കൂടെ...: ‘മെമ്പര്‍ രമേശന്‍’ പുതിയ ഗാനം എത്തി
നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് എഴുതി സംവിധാനം ചെയ്യുന്ന ‘മെമ്പര്‍ രമേശന്‍ 9–ാം വാര്‍ഡ്’ലെ പുതിയ ഗാനം എത്തി. ‘ലോകം ഉരുണ്ടോടും...’ എന്നാരംഭിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ശബരീഷാണ്. വിനീത് ശ്രീനിവാസന്‍ ആണ് ആലാപനം. കൈലാസ് മേനോൻ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ശബരീഷ് വര്‍മ്മ, രഞ്ജി പണിക്കര്‍ , ഇന്ദ്രന്‍സ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT