ഓർമകളെ തൊട്ടുണർത്തുന്ന സുന്ദരഗീതം... ആസ്വാദക ഹൃദയങ്ങൾ കീഴടക്കി ‘തണൽതേടി’: വിഡിയോ
അമ്മനസിന്റെ ഓർമകളെ സംഗീതത്തിലൂടെ തൊട്ടുണർത്തി ഒരു ഗാനം. സ്നേഹവാത്സല്യങ്ങളും ഓർമകളും ഇഴചേരുന്ന ‘തണൽ തേടി’ എന്ന സംഗീത ആൽബമാണ് ആസ്വാദകർ ഏറ്റെടുക്കുന്നത്. ഒരമ്മയുടെ ഒളിമങ്ങാത്ത ഓർമകളിൽ നിന്നുമാണ് പാട്ടിന്റെ കഥാസഞ്ചാരം തുടങ്ങുന്നത്. ഒറ്റയ്ക്കൊരു വീട്ടിൽ ഒരായിരം സുന്ദരമായ ഓർമകളുടെ തണലിൽ ജീവിക്കുന്ന

അമ്മമനസിന്റെ ഓർമകളെ സംഗീതത്തിലൂടെ തൊട്ടുണർത്തി ഒരു ഗാനം. സ്നേഹവാത്സല്യങ്ങളും ഓർമകളും ഇഴചേരുന്ന ‘തണൽ തേടി’ എന്ന സംഗീത ആൽബമാണ് ആസ്വാദകർ ഏറ്റെടുക്കുന്നത്. ഒരമ്മയുടെ ഒളിമങ്ങാത്ത ഓർമകളിൽ നിന്നുമാണ് പാട്ടിന്റെ കഥാസഞ്ചാരം തുടങ്ങുന്നത്. ഒറ്റയ്ക്കൊരു വീട്ടിൽ ഒരായിരം സുന്ദരമായ ഓർമകളുടെ തണലിൽ ജീവിക്കുന്ന അമ്മയാണ് പാട്ടിലെ കേന്ദ്രകഥാപാത്രം. മല്ലിക സുകുമാരനാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. ഗായിക സുജാതയുടെ മധുരസ്വരമാണ് പാട്ടിന്റെ ഹൈലൈറ്റ്.
രാജേഷ് ജയകുമാർ സംവിധാനം നിർവഹിച്ചിരിക്കുന്ന സംഗീത ആൽബം നിർമിച്ചിരിക്കുന്നത് ഡോ. വിപിൻ നായരാണ്. അഡ്വക്കറ്റ് ഗായത്രി നായരുടെ സംഗീതമാണ് പാട്ടിന്റെ ജീവൻ. സംവിധായകൻ രാജേഷ് തന്നെയാണ് ഗാനത്തിന്റെ എഡിറ്റിങ്ങും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ‘ദൂരമറിയാത്ത യാത്ര... തീരമറിയാത്ത യാത്ര’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പ്രഫസർ എസ്. പദ്മകുമാരി. ഗാനത്തിലെ ഹൃദയഹാരിയായ രംഗങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് വേണു ശശിധരൻ ലേഖ.