ഒരു ദിവസം 22മില്യണ്‍ വ്യൂസ്....തരംഗമായി ദളപതിയുടെ ‘രഞ്ജിതമേ...’
ദളപതി വിജയ് നായകനായി റിലീസിനൊരുങ്ങുന്ന ബഹുഭാഷാ ചിത്രം ‘വരിശ്’ ലെ ആദ്യഗാനം തരംഗമാകുന്നു. ‘രഞ്ജിതമേ...’ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും വിജയ് ആണ്.
വംശി പൈഡിപ്പള്ളി ഒരുക്കുന്ന വരിശിന്റെ സംഗീത സംവിധാനം തമന്‍ എസ് ആണ്. വിവേകിന്റേതാണ് വരികള്‍. യുട്യൂബില്‍ പുറത്തെത്തി ഒരു ദിവസത്തിനുള്ളിൽ 22മില്യണ്‍ കേള്‍വികളാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുകയാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT