‘ഞങ്ങളുടെ പൊന്നച്ഛാ’: അച്ഛന്റെ ഒന്നാം ചരമവാർഷികത്തിൽ വിങ്ങലോടെ അമൃത സുരേഷും അഭിരാമി സുരേഷും
പിതാവ് പി.ആർ.സുരേഷിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ച്, അച്ഛന്റെ ഓർമകളിൽ വിങ്ങലോടെ ഗായകരായ അമൃത സുരേഷും അഭിരാമി സുരേഷും.
‘ഞങ്ങളുടെ പൊന്നച്ഛാ’ എന്നാണ് അമൃത ചിത്രത്തിനൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ‘ഓം നമഃ ശിവായ’ എന്നാണ് അഭിരാമിയുടെ കുറിപ്പ്.
ADVERTISEMENT
അച്ഛന്റെ നെഞ്ചോടു ചേർന്നു നിൽക്കുന്ന ഒരു ഓർമച്ചിത്രവും അമൃത സുരേഷ് പോസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിൽ 18നാണ് പി.ആർ.സുരേഷ് അന്തരിച്ചത്. ഓടക്കുഴൽ കലാകാരനായിരുന്നു സുരേഷ്.
ADVERTISEMENT
ADVERTISEMENT