ഇനി ഡെബിയുടെ ജീവിതപ്പാതി, രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു
യുവസംഗീത സംവിധായകനും നടി രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സന്തോഷം ചടങ്ങിന്റെ ചിത്രങ്ങൾ ഉൾപ്പടെ രാഹുൽ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
എറണാകുളത്തെ ഫ്ലോറ എയർപോർട്ട് ഹോട്ടൽ ആൻഡ‍് കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന വിവാഹനിശ്ചയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ജൂൺ 12നാണ് വിവാഹം. 10 വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഡെബിയും രാഹുലും ഒന്നിക്കുന്നത്.
ADVERTISEMENT
2013ൽ പുറത്തിറങ്ങിയ ‘ഫിലിപ്പ് ആൻഡ് മങ്കിപെൻ’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുൽ ചലച്ചിത്രസംഗീതമേഖലയിലേക്കെത്തിയത്.
ADVERTISEMENT
ADVERTISEMENT