‘91ലും മിടുമിടുക്കി, പിറന്നാൾ പെൺകുട്ടി’: ആശ ഭോസ്‌ലെയുടെ മനോഹര ചിത്രങ്ങൾ വൈറൽ
വിഖ്യാതഗായിക ആശ ഭോസ്‌ലെയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കൊച്ചുമകളും ഗായികയുമായ സനായി ഭോസ്‌ലെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും വൈറൽ. ആശ ഭോസ്‌ലെയുടെ 91 ആം ജൻമദിനമായിരുന്നു ഇത്. ‘91ലും മിടുമിടുക്കി. പിറന്നാൾ പെൺകുട്ടി’ എന്നാണ് മുത്തശ്ശിക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം സനായി കുറിച്ചത്.
ആശ ഭോസ്‌ലെയുടെ മകൻ ആനന്ദ് ഭോസ്‌ലെയുടെയും അനുജയുടെയും മകളാണ് സനായി. സംഗീതരംഗത്ത് ഏറെ സജീവമാണ് സനായി ഭോസ്‌ലെ.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT