‘നീ ശക്തയായ ഒരു സ്ത്രീയാണ്, ഏറ്റവും മികച്ചവൾ, കരുത്തുറ്റ അമ്മയായി നിലകൊള്ളൂ’: പിന്തുണയുമായി ഗോപി സുന്ദർ
വിവാഹ മോചിതരായെങ്കിലും നടൻ ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും ദാമ്പത്യജീവിതത്തിൽ സംഭവിച്ച താളപ്പിഴകൾ വീണ്ടും ആരോപണ പ്രത്യാരോപണങ്ങളായി വാർത്തയിൽ നിറയുകയാണ്. ബാലയ്ക്കെതിരെ മകൾ രംഗത്തെത്തിയതാണ് പുതിയ സംഭവവികാസങ്ങളെ ചൂടുപിടിപ്പിച്ചത്. ഇതിനു ബാല പറഞ്ഞ മറുപടിയും ബാലയ്ക്ക് അമൃത കൊടുത്ത മറുപടിയുമൊക്കെ

വിവാഹ മോചിതരായെങ്കിലും നടൻ ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും ദാമ്പത്യജീവിതത്തിൽ സംഭവിച്ച താളപ്പിഴകൾ വീണ്ടും ആരോപണ പ്രത്യാരോപണങ്ങളായി വാർത്തയിൽ നിറയുകയാണ്. ബാലയ്ക്കെതിരെ മകൾ രംഗത്തെത്തിയതാണ് പുതിയ സംഭവവികാസങ്ങളെ ചൂടുപിടിപ്പിച്ചത്. ഇതിനു ബാല പറഞ്ഞ മറുപടിയും ബാലയ്ക്ക് അമൃത കൊടുത്ത മറുപടിയുമൊക്കെ ചർച്ചയാകവേ, അമൃത സുരേഷിന് പിന്തുണയുമായി മുൻ പങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദർ രംഗത്തെത്തിയിരിക്കുന്നു.
‘നീ ശക്തയായ ഒരു സ്ത്രീയാണ്, ഏറ്റവും മികച്ചവൾ. കരുത്തുറ്റ അമ്മയായി നിലകൊള്ളൂ’ എന്നാണ് ബാലയിൽ നിന്നു താൻ അനുഭവിച്ച പീഡനങ്ങൾ വിവരിച്ചും ഇപ്പോഴും തുടരുന്ന സമൂഹമാധ്യമ അധിക്ഷേപങ്ങളോടു പ്രതികരിച്ചും അമൃത പങ്കുവച്ച കുറിപ്പിനു താഴെ ഗോപി സുന്ദർ കമന്റിട്ടത്.
വിമർശകരോട് ശക്തമായ ഭാഷയിൽ അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമിയും പ്രതികരിക്കുകയുണ്ടായി.