‘അമ്മയുടേത് ആത്മഹത്യാ ശ്രമമല്ല, മരുന്ന് കഴിച്ചത് അൽപം ഓവർ ഡോസ് ആയിപ്പോയി’: വിശദീകരണവുമായി മകൾ
പ്രശസ്ത പിന്നണി ഗായിക കൽപന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന റിപ്പോർട്ടുകൾ തള്ളി മകൾ ദയ പ്രസാദ്‍. അമ്മയുടേത് ആത്മഹത്യാ ശ്രമമല്ലെന്നും ഉറക്കക്കുറവിനെത്തുടർന്ന് ഡോക്ടർ നിർദേശിച്ച പ്രകാരമാണ് മരുന്ന് കഴിച്ചതെന്നും അത് അൽപം ഓവർ ഡോസ് ആയിപ്പോയെന്നും ദയ മാധ്യമങ്ങളോടു പറഞ്ഞു. തങ്ങളുടെ കുടുംബത്തിൽ

പ്രശസ്ത പിന്നണി ഗായിക കൽപന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന റിപ്പോർട്ടുകൾ തള്ളി മകൾ ദയ പ്രസാദ്‍. അമ്മയുടേത് ആത്മഹത്യാ ശ്രമമല്ലെന്നും ഉറക്കക്കുറവിനെത്തുടർന്ന് ഡോക്ടർ നിർദേശിച്ച പ്രകാരമാണ് മരുന്ന് കഴിച്ചതെന്നും അത് അൽപം ഓവർ ഡോസ് ആയിപ്പോയെന്നും ദയ മാധ്യമങ്ങളോടു പറഞ്ഞു. തങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ദയ
‘ഞങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങളൊന്നുമില്ല. എല്ലാവരും വളരെ സന്തുഷ്ടരാണ്. അമ്മ സുഖമായി സന്തോഷത്തോടെയിരിക്കുന്നു. ഉടൻ ആശുപത്രിയിൽ നിന്നും മടങ്ങി വരും. സത്യം വളച്ചൊടിക്കരുത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കൂ’.– ദയ പ്രസാദ് പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് നിസാംപേട്ടിലെ വസതിയിൽ കൽപനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായിട്ടും വീടിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് മറ്റുള്ളവരെ വിവരമറിയിച്ചത്.