‘പഹല്‍ഗാം കാണാതെ മടങ്ങിയതിന്റെ സങ്കടത്തിലായിരുന്നു, പിറ്റേദിവസം വാർത്ത കേട്ട് നടുങ്ങിപ്പോയി’: മൃദുല വാരിയർ
ഭീകരവാദികള്‍ കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് രാജ്യം. ഇപ്പോഴിതാ, സംഭവത്തിനു രണ്ടു ദിവസം മുൻപ് കാശ്മീർ സന്ദർശനം കഴിഞ്ഞു മടങ്ങിയതിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയർ. ഒരു ദിവസം കൂടി തങ്ങിയിരുന്നെങ്കില്‍

ഭീകരവാദികള്‍ കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് രാജ്യം. ഇപ്പോഴിതാ, സംഭവത്തിനു രണ്ടു ദിവസം മുൻപ് കാശ്മീർ സന്ദർശനം കഴിഞ്ഞു മടങ്ങിയതിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയർ. ഒരു ദിവസം കൂടി തങ്ങിയിരുന്നെങ്കില്‍ തങ്ങളും അതില്‍ പെട്ടു പോയേനേ എന്നു മൃദുല പറയുന്നു.
‘കാശ്മീരില്‍ നിന്ന് രണ്ടു ദിവസം മുമ്പാണ് തിരിച്ചെത്തിയത്. അഞ്ചു ദിവസത്തെ യാത്രയായിരുന്നു. അവസാന പോയിന്റായിരുന്നു പഹല്‍ഗാം. പഹല്‍ഗാമില്‍ ഞങ്ങള്‍ പോയിരുന്നു. എന്നാല്‍ ഈ ആക്രമണം നടന്ന സ്ഥലത്ത് പോയില്ല. തൊട്ടടുത്ത് ഒരു കിലോമീറ്റർ പരിധിയില്‍ വരെയെത്തി. അവിടെ ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ആക്രമണം നടന്ന സ്ഥലത്തും പോകാന്‍ പ്ലാന്‍ ഉണ്ടായിരുന്നു. ടൂർപാക്കേജ് സമയം തീർന്നതിനാല്‍ അവിടേക്ക് എത്താൻ കഴിഞ്ഞില്ല. പഹല്‍ഗാം കാണാതെ മടങ്ങിയതിന്റെ സങ്കടത്തിലായിരുന്നു എല്ലാവരും. പക്ഷേ, പിറ്റേദിവസം വാർത്തകള്‍ കേട്ട് നടുങ്ങിപ്പോയി. ആരോ മടക്കിത്തന്ന ജീവിതമാണിത്. ഞങ്ങളുടെ കൂട്ടത്തില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം ഒരുപാട് പേരുണ്ടായിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭയാനകമായി തോന്നുന്നു. സംഭവം അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ തിരിച്ചെത്തിയോ എന്ന് ചോദിച്ചായിരുന്നു പലരുടെയും മെസേജുകള്‍. തുരുതുരാ ഫോണ്‍കോളുകള്‍ വന്നുതുടങ്ങിയപ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. സുരക്ഷിതയാണെന്ന് അറിയിച്ചതോടെയാണ് പലര്‍ക്കും സമാധാനമായത്’.– മൃദുല പറഞ്ഞു.
ഈ മാസം 16 നാണ് മൃദുലയും ഭർത്താവ് അരുണും മകളും അടങ്ങിയ കുടുംബം ഉൾപ്പടെ നാല് കുടുംബങ്ങള്‍ കാശ്മീരിലേക്ക് പോയത്. 21 നാണ് മടങ്ങിയത്.