‘എന്റെ ഷോയ്ക്കുവേണ്ടി പണിയെടുക്കാന്‍ വന്നൊരു ചേട്ടന്‍ മരണപ്പെട്ടിരിക്കുകയാണ്, നിങ്ങളേക്കാള്‍ കൂടുതല്‍ വിഷമം എനിക്കുണ്ട്’: പരിപാടി റദ്ദാക്കി വേടന്‍
സംഗീതനിശയ്ക്കായി എല്‍ഇഡി ഡിസ്‌പ്ലേവാള്‍ ക്രമീകരിക്കുന്നതിനിടെ ടെക്‌നീഷ്യന്‍ മരിച്ചതിന് പിന്നാലെ പരിപാടി റദ്ദാക്കി റാപ്പര്‍ വേടന്‍. മരണം നടന്ന സാഹചര്യത്തില്‍ ആ വേദിയില്‍ വന്നു പാടാൻ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് പരിപാടി റദ്ദാക്കാനുള്ള കാരണം വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ

സംഗീതനിശയ്ക്കായി എല്‍ഇഡി ഡിസ്‌പ്ലേവാള്‍ ക്രമീകരിക്കുന്നതിനിടെ ടെക്‌നീഷ്യന്‍ മരിച്ചതിന് പിന്നാലെ പരിപാടി റദ്ദാക്കി റാപ്പര്‍ വേടന്‍. മരണം നടന്ന സാഹചര്യത്തില്‍ ആ വേദിയില്‍ വന്നു പാടാൻ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് പരിപാടി റദ്ദാക്കാനുള്ള കാരണം വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ വേടൻ വ്യക്തമാക്കി.
‘ഇതിലും വലിയൊരു വേദിയില്‍ ഇതിലും സുരക്ഷാസംവിധാനങ്ങളോടു കൂടി ഞാന്‍ നിങ്ങളുടെ മുന്നില്‍ ഇനിയും വരും. നിങ്ങളേക്കാള്‍ കൂടുതല്‍ വിഷമം എനിക്കുണ്ട്, എനിക്ക് പെര്‍ഫോംചെയ്യാന്‍ പറ്റാത്തതില്‍. അതിലുപരി എന്റെ ഷോയ്ക്കു വേണ്ടി പണിയെടുക്കാന്‍ വന്നൊരു ചേട്ടന്‍ മരണപ്പെട്ടിരിക്കുകയാണ്. നിങ്ങളിത് മനസിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’.– വേടൻ പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് 4.30-ഓടെ കിളിമാനൂരിനുസമീപം വെള്ളല്ലൂര്‍ ഊന്നന്‍കല്ലിലാണ് സംഭവം. വെള്ളല്ലൂര്‍ ഊന്നന്‍കല്ല് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഊന്നന്‍കല്ല് പാടശേഖരത്താണ് പരിപാടിക്കായി വേദി ഒരുക്കിയത്. പരിപാടിക്കായി എല്‍ഇഡി ഡിസ്‌പ്ലേവാള്‍ ക്രമീകരിക്കുന്നതിനിടെ ചിറയിന്‍കീഴ് കൂന്തള്ളൂര്‍ നന്ദാവനത്തില്‍ താമസിക്കുന്ന കോരാളി ഇടയ്‌ക്കോട് ഉളയന്റവിളവീട്ടില്‍ ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റതിനെത്തുടര്‍ന്നാണ് കുഴഞ്ഞുവീണതെന്നു സംശയിക്കുന്നു. കുഴഞ്ഞുവീണ ഉടന്‍ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വേദിയില്‍ ഒപ്പം രണ്ട് ടെക്‌നീഷ്യന്മാരുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് വൈദ്യുതാഘാതം അനുഭവപ്പെട്ടിരുന്നില്ല.