തട്ടിപ്പ് വാട്സാപ്പ് വഴി, 45,000 രൂപ നഷ്ടപ്പെട്ടു: 30,000 കൂടി ചോദിച്ചെങ്കിലും ഇല്ലാത്തതിനാൽ കൊടുത്തില്ല
വാട്സാപ്പ് വഴി സൈബര്‍ തട്ടിപ്പിനിരയായി എന്ന വെളിപ്പെടുത്തലുമായി ഗായിക അമൃത സുരേഷ്. തട്ടിപ്പിലൂടെ 45,000 രൂപ നഷ്ടപ്പെട്ടുവെന്നും അമ്മൂന് പറ്റിയ അബദ്ധം - WHATSAPP SCAM എന്ന തലക്കെട്ടോടെ പങ്കുവച്ച യൂ ട്യൂബ് വിഡിയോയില്‍ അമൃത പറയുന്നു. കഴിഞ്ഞ ദിവസം ബിന്ദു എന്നു പേരുള്ള തന്റെ കസിന് സിസ്റ്ററിന്റെ 45,000

വാട്സാപ്പ് വഴി സൈബര്‍ തട്ടിപ്പിനിരയായി എന്ന വെളിപ്പെടുത്തലുമായി ഗായിക അമൃത സുരേഷ്. തട്ടിപ്പിലൂടെ 45,000 രൂപ നഷ്ടപ്പെട്ടുവെന്നും അമ്മൂന് പറ്റിയ അബദ്ധം - WHATSAPP SCAM എന്ന തലക്കെട്ടോടെ പങ്കുവച്ച യൂ ട്യൂബ് വിഡിയോയില്‍ അമൃത പറയുന്നു.
കഴിഞ്ഞ ദിവസം ബിന്ദു എന്നു പേരുള്ള തന്റെ കസിന് സിസ്റ്ററിന്റെ 45,000 രൂപ ആവശ്യപ്പെട്ടുള്ള മെസേജ് വന്നു. സ്വന്തം യുപിഐക്ക് എന്തോ പ്രശ്നമുള്ളതിനാല്‍ മറ്റൊരു അക്കൗണ്ടിലേക്ക് ഇടണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇന്ന് ഇഎംഐ എടുക്കുന്ന ദിവസമാണെന്ന് പറഞ്ഞപ്പോള്‍ ഒരുമണിക്കൂര്‍ കൊണ്ട് തിരികെ തരാമെന്നും മെസേജ് വന്നു. മെസേജ് കണ്ടയുടനെ തട്ടിപ്പാണെന്ന് അറിയാതെ പറഞ്ഞ അക്കൗണ്ടിലേക്ക് അമൃത പണം അയച്ചുകൊടുത്തു. ഒപ്പം സ്റ്റുഡിയോയില്‍ നിന്നു ചിരിച്ചുകൊണ്ടുള്ള സെല്‍ഫിയും. താങ്ക്യൂ എന്ന് അതിനുള്ള മറുപടിയും വന്നെന്ന് അമൃത പറയുന്നു. എന്നാല്‍ ഇതുകൊണ്ടാന്നും അവസാനിച്ചില്ല. ഉടനടി മറ്റൊരു മെസേജ് വന്നു. ഒരു 30,000 രൂപ കൂടി അയക്കാമോ എന്ന് ചോദിച്ചു. എന്റെ കയ്യില്‍ പൈസ ഇല്ലാത്തതുകൊണ്ട് ഞാന്‍ ചേച്ചിയെ വിഡിയോ കോള്‍ ചെയ്തു. അപ്പോള്‍ ചേച്ചി അത് കട്ട് ചെയ്തു. ഞാന്‍ നോര്‍മല്‍ കോളില്‍ വിളിച്ചപ്പോള്‍ ചേച്ചി എടുത്തു.
എന്നാല്‍ ഫോണെടുത്ത ചേച്ചി മറുവശത്ത് നിന്ന് ഭയങ്കര കരച്ചില് ആയിരുന്നു. ചേച്ചിയുടെ വാട്സാപ്പ് ഹാക്ക് ആയെന്നും കുറേ പേര്‍ക്ക് പണം ചോദിച്ച് മെസേജ് അയച്ചു, നീ പൈസയൊന്നും അയച്ചുകൊടുക്കല്ലേ എന്നാണ് കസിന് പറഞ്ഞത്. പക്ഷേ അപ്പോഴേക്ക് കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ട ഉടന്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചുവെന്നും അമൃത കൂട്ടിച്ചേര്‍ത്തു. എന്റെ ഒരു സെല്‍ഫിയും പോയി എന്ന് പറഞ്ഞാണ് അമൃത വിഡിയോ അവസാനിപ്പിച്ചത്. സഹോദരി അഭിരാമിയും അമൃതയ്ക്കൊപ്പം വിഡിയോയിലുണ്ടായിരുന്നു.