‘ഓരോ ദിവസവും കഴിയുമ്പോൾ ചെറുപ്പമായിട്ടു വരുന്നു’: രാധിക സുരേഷ് ഗോപിയുടെ പാട്ട് ശ്രദ്ധേയമാകുന്നു
ഗായികയും നടൻ സുരേഷ് ഗോപിയുടെ ഭാര്യയുമായ രാധിക സുരേഷ് ഗോപിയുടെ പാട്ട് ശ്രദ്ധേയമാകുന്നു. ‘നഖക്ഷതങ്ങൾ’ എന്ന സിനിമയിലെ ബോംബെ രവി സംഗീതം നൽകി കെ.എസ്.ചിത്ര ആലപിച്ച ‘മഞ്ഞൾ പ്രസാദവും’ എന്ന ഗാനവും ‘പുന്നാരം ചൊല്ലി ചൊല്ലി’ എന്ന സിനിമയിലെ ജെറി അമൽദേവ് സംഗീതം നൽകി കെ.ജെ.യേശുദാസും കെ.എസ്.ചിത്രയും ചേർന്ന്

ഗായികയും നടൻ സുരേഷ് ഗോപിയുടെ ഭാര്യയുമായ രാധിക സുരേഷ് ഗോപിയുടെ പാട്ട് ശ്രദ്ധേയമാകുന്നു. ‘നഖക്ഷതങ്ങൾ’ എന്ന സിനിമയിലെ ബോംബെ രവി സംഗീതം നൽകി കെ.എസ്.ചിത്ര ആലപിച്ച ‘മഞ്ഞൾ പ്രസാദവും’ എന്ന ഗാനവും ‘പുന്നാരം ചൊല്ലി ചൊല്ലി’ എന്ന സിനിമയിലെ ജെറി അമൽദേവ് സംഗീതം നൽകി കെ.ജെ.യേശുദാസും കെ.എസ്.ചിത്രയും ചേർന്ന് ആലപിച്ച ‘അത്തപ്പൂവും നുള്ളി’ എന്ന ഗാനവുമാണ് രാധിക ആലപിക്കുന്നത്
ബാലരാമപുരത്തു നിന്നു പ്രത്യേകമായി നെയ്തെടുത്ത കൈത്തറി സാരികളിൽ അതിസുന്ദരിയായാണ് രാധിക വിഡിയോയിൽ. ആദ്യം സ്വർണ നിറത്തിലുള്ള കസവ് സാരിക്കൊപ്പം മഞ്ഞ ബ്ലൗസ് ധരിച്ച് എത്തുന്ന രാധിക പിന്നീട് സ്വർണ നിറത്തിലുള്ള കസവിൽ മെറൂൺ നിറത്തിലുള്ള ബോഡർ നൽകിയ കൈത്തറി സാരിയിലാണ് പ്രത്യക്ഷപ്പെടുന്നത്.
ഭാമ, അഹാന കൃഷ്ണ, തുടങ്ങി നിരവധി താരങ്ങളാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. മാധവ് സുരേഷും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ‘മനോഹരമായി പാടി’, ‘കണ്ണ് തട്ടാതിരിക്കട്ടെ’, ‘ഓരോ ദിവസവും കഴിയുമ്പോൾ ചെറുപ്പമായിട്ടു വരുന്നു’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ.