ഗായിക അമൃത സുരേഷിന്റെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ച് അനിയത്തിയും സഹോദരിയുമായ അഭിരാമി സുരേഷ്. അമൃതയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം റിക്രിയേറ്റ് ചെയ്ത കേക്കാണ് അഭിരാമി അമൃതയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്. സർപ്രൈസായി കേക്ക് നൽകുന്ന വിഡിയോ ആണ് അഭിരാമി പങ്കുവച്ചത്. കേക്ക് കണ്ട്

ഗായിക അമൃത സുരേഷിന്റെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ച് അനിയത്തിയും സഹോദരിയുമായ അഭിരാമി സുരേഷ്. അമൃതയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം റിക്രിയേറ്റ് ചെയ്ത കേക്കാണ് അഭിരാമി അമൃതയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്. സർപ്രൈസായി കേക്ക് നൽകുന്ന വിഡിയോ ആണ് അഭിരാമി പങ്കുവച്ചത്. കേക്ക് കണ്ട് അദ്ഭുതപ്പെടുന്ന അമൃതയെ വിഡിയോയിൽ കാണാം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം ഉൾപ്പെടുന്നതായിരുന്നു പരിപാടി.

‘ചേച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എ.ആർ.റഹ്മാൻ സറിനു വേണ്ടി പാടുക എന്നത്. സിനിമയിലും പാടാൻ കഴിഞ്ഞു. അതല്ലാതെ അദ്ദേഹത്തോടൊപ്പം ഒരു സ്റ്റേജ് ഷോയും ചെയ്യാൻ കഴിഞ്ഞു. ആ പരിപാടിയുടെ ഫോട്ടോ ആണ് കേക്കിൽ റിക്രിയേറ്റ് ചെയ്തിരിക്കുന്നത്. ആ നിമിഷം പുനഃരാവിഷ്കരിക്കുക എന്ന് പറയുന്നത് എന്റെ ചേച്ചിക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമായിരുന്നു. നമ്മൾ അവരെ അഭിനന്ദിക്കുന്നതു പോലെയാണത്. ഇത്രയൊക്കെ സൈബർ ബുള്ളീയിങ് കിട്ടിയിട്ടും പുഞ്ചിരിക്കാൻ മടിക്കാത്ത ആൾക്ക് ഇതെങ്കിലും ചെയ്ത് കൊടുക്കേണ്ടേ’.– അഭിരാമി സുരേഷ് പറഞ്ഞു.

ADVERTISEMENT

വലിയ ആഘോഷങ്ങൾ നടത്താനുള്ള അവസ്ഥയിൽ ആയിരുന്നില്ലെന്നും അതുകൊണ്ട് ചെറിയ രീതിയിലായിരുന്നു ഇത്തവണത്തെ പിറന്നാൾ ആഘോഷമെന്നും അഭിരാമി പറഞ്ഞു. ചേച്ചിയെ പോലെ കഷ്ടപ്പെടുന്ന ഒരാൾ ഇതിൽ കൂടുതൽ അർഹിക്കുന്നുണ്ടെന്നും അഭിരാമി കൂട്ടിച്ചേർത്തു.

ADVERTISEMENT
ADVERTISEMENT