മലയാളത്തിന്റെ പ്രിയഗായിക റിമി ടോമിക്കു പിറന്നാൾ ആശംസകൾ നേർന്ന് നാത്തൂനും നടിയുമായ മുക്ത ജോർജ്.

‘ഹാപ്പി ബര്‍ത്ത് ഡേ ചേച്ചി. നിങ്ങള്‍ ഏറ്റവും മികച്ച നാത്തൂനും, ഈ കുടുംബത്തിന്റെ ശക്തമായ നെടുംതൂണുമാണ്. സന്തോഷവും സ്‌നേഹവും അനുഗ്രഹങ്ങളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് റിമിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് മുക്ത കുറിച്ചത്. സഹോദരന്റെ ഭാര്യ എന്നതിനപ്പുറം റിമി ടോമിയുടെ നല്ലൊരു സുഹൃത്ത് കൂടിയാണ് മുക്ത.

ADVERTISEMENT

കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ആരാധകരും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധിയാളുകളാണ് ഗായികയ്ക്ക് ആശംസകളറിയിച്ചെത്തുന്നത്.

ADVERTISEMENT
ADVERTISEMENT