‘എന്റെ കുഞ്ഞുങ്ങളുടെ കൂടെ നില്‍ക്കുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം’: പിറന്നാൾ ആഘോഷമാക്കി റിമി ടോമി
കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി. സഹോദരങ്ങളുടെ മക്കള്‍ക്കൊപ്പം കേക്ക് മുറിയ്ക്കുന്ന വിഡിയോ റിമി സോഷ്യൽ മീഡിയയിൽ പങ്കിട്ടു.
‘എന്തു വേഗത്തിലാണ് ഇശോയേ സമയം ഓടിപ്പോകുന്നത്. ഒരുപാട് ആഗ്രഹിച്ച ഇരിക്കണ ഒരു ദിവസം, എന്റെ കുഞ്ഞുങ്ങളുടെ കൂടെ നില്‍ക്കുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. എന്നെ ഞാനാക്കിയ, 25 വർഷങ്ങളായി എന്നെ സ്നേഹിക്കുന്ന, കണ്ടോണ്ടിരിയ്ക്കുന്ന, നല്ലതും ചീത്തയും പറഞ്ഞുതന്ന് തെറ്റുകള്‍ തിരുത്തുന്ന നിങ്ങളുടെ ആശംസകള്‍ക്കായി കാത്തിരിയ്ക്കുന്നു...കമോണ്‍...
‘എയ്ജ് ഈസ് നോട്ട് എ നമ്പര്‍’ എന്നൊക്കെ പറഞ്ഞാലും ഉള്ളില്‍ ഒരു തേങ്ങലുണ്ട്. എന്നിരുന്നാലും, കഥകളുടെയും പുഞ്ചിരികളുടെയും ഓർമ്മകളുടെയും ശേഖരമാണ് ഈ 42 വർഷങ്ങള്‍. അതിനെല്ലാം ഞാൻ നന്ദിയുള്ളവളാണ്...’ എന്നാണ് വിഡിയോയ്ക്കൊപ്പം റിമി ടോമി കുറിച്ചിരിക്കുന്നത്. സഹോദരങ്ങളുടെ മക്കള്‍ റിമിക്ക് ഉമ്മ നല്‍കുന്നതും ബര്‍ത്ത്ഡേ വിഷ് നല്‍കുന്നതും വിഡിയോയില്‍ കാണാം.
ആരാധകരും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധിയാളുകളാണ് ഗായികയ്ക്ക് ആശംസകളറിയിച്ചെത്തുന്നത്.