‘ഹൃദയപൂർവ’ത്തിലെ ‘വിട പറയാം... ചിരിയോടെ...’ പാടി നവനീത് ഉണ്ണികൃഷ്ണൻ പിന്നണി ഗാനരംഗവും കീഴടക്കുന്നു After the success of Devarajan master hits, Mohanlal welcomes Navaneeth to Malayalam Cinema
മധുരമായ, ഭാവാർദ്രമായ പാട്ടുകളിലൂടെ നവനീത് ഉണ്ണികൃഷ്ണൻ സോഷ്യൽ മീഡിയ കീഴടക്കിയിട്ടു കാലങ്ങളായി. അമേരിക്കയിൽ ജനിച്ചു വളർന്ന ഈ കണ്ണൂരുകാരൻ സംസാരിക്കുമ്പോൾ വാക്കുകൾ തപ്പിപ്പെറുക്കുന്മെങ്കിലും പാടുമ്പോൾ വരികൾ ഒഴുകി വരും. ആ മാജിക്കിനു പിന്നിലൊരു രഹസ്യമുണ്ട്.
കഷ്ടിച്ച് ഒന്നര വയസ്സുള്ളപ്പോൾ തന്നെ അരികിൽ നീയുണ്ടായിരുന്നെങ്കിൽ... സുന്ദരമായി നവനീത് പാടിയിരുന്നത്രേ. ദേവരാജൻ മാഷിന്റെ ചക്രവർത്തിനീ... എന്ന പാട്ടാണ് നവനീതിന്റെ പാട്ടു വർത്തമാനങ്ങളുടെ തുടക്കം. ‘ഇത്ര സിംപിൾ ആയ പാട്ടു ചിട്ടപ്പെടുത്താൻ എന്തിനാകും ദേവരാജൻ മാഷ് കേദാർ രാഗം ഉപയോഗിച്ചത് ?’
ആ ചോദ്യത്തിനു പിന്നാലെയുള്ള അന്വേഷണമാണു പാട്ടിനെയും രാഗത്തെയും കുറിച്ചു സംസാരിക്കാനുള്ള പ്രേരണ. അങ്ങനെ വൈറലായ ഒരു വിഡിയോ കണ്ടു സാക്ഷാൽ ദേവരാജൻ മാഷിന്റെ ഭാര്യ ലീലാമണി നവനീതിന് ഒരു കത്തയച്ചു. പാട്ടിലെ നവനീതിന്റെ കഥകൾ അവിടെ തീരുന്നില്ല. ഇന്നു ഹൃദയപൂർവത്തിലെ പാട്ടു മലയാളം ഏറ്റെടുക്കുമ്പോൾ ‘‘വെൽകം ടു മലയാളം സിനിമ...’’ എന്നു പറഞ്ഞ് ആദ്യം അഭിനന്ദിച്ചത് നമ്മുടെ സ്വന്തം മോഹൻലാൽ ആണ്. പാട്ടിലെയും സിനിമയിലെയും നവനീത് മാജിക് വിശേഷങ്ങൾ വിശദമായി വായിക്കാം, പുതിയ ലക്കം വനിതയിൽ.