പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയിലെ ആദ്യ ഗാനം എത്തി. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനം പ്രമാണിച്ചാണ് ഗാനത്തിന്റെ റിലീസ്. പൃഥ്വിരാജും നായിക പ്രിയംവദ കൃഷ്ണനുമാണ് ഗാനരംഗത്തിലുള്ളത്.

‘കാട്ടുറാസാ....’ എന്ന ഈ ഗാനം വിജയ് യേശുദാസും പാർവതി മീനാക്ഷിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച ഗാനം ജേക്സ് ബിജോയ് ചിട്ടപ്പെടുത്തിയിരിക്കുന്നു.

ADVERTISEMENT

ഉർവ്വശി തിയേറ്റേഴ്സ് ഇൻ അസോസിയേഷൻ വിത്ത് എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ധീപ് സേനനും എ.വി. അനൂപും ചേർന്നാണ് നിർമ്മാണം. ഷമ്മി തിലകൻ, അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ജി.ആർ. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം -അരവിന്ദ് കശ്യപ്, രണദിവെ. എഡിറ്റിങ് – ശ്രീജിത്ത് ശ്രീരംഗ്.

ADVERTISEMENT
ADVERTISEMENT