‘ഈ സന്തോഷം കാണാൻ സുധി ചേട്ടൻ കൂടി വേണമായിരുന്നു’: മോഹമുന്തിരി പാടി രേണു: വൈറലായി സാരിയും Renu Sudhi's Viral Performance
വസീഗരയ്ക്ക് ശേഷം സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് രേണുവിന്റെ മറ്റൊരു പാട്ട്. മമ്മൂട്ടി ചിത്രം മധുരരാജയിൽ സണ്ണി ലിയോൺ ആടിത്തിമിർത്ത ‘മോഹമുന്തിരി വാറ്റിയ രാവ്’ എന്ന സൂപ്പർഹിറ്റ് ഗാനവുമായാണ് ഇക്കുറി രേണുവെത്തിയത്. തിരൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് താരം പാട്ടുപാടി ആരാധകരെ

വസീഗരയ്ക്ക് ശേഷം സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് രേണുവിന്റെ മറ്റൊരു പാട്ട്. മമ്മൂട്ടി ചിത്രം മധുരരാജയിൽ സണ്ണി ലിയോൺ ആടിത്തിമിർത്ത ‘മോഹമുന്തിരി വാറ്റിയ രാവ്’ എന്ന സൂപ്പർഹിറ്റ് ഗാനവുമായാണ് ഇക്കുറി രേണുവെത്തിയത്. തിരൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് താരം പാട്ടുപാടി ആരാധകരെ കയ്യിലെടുത്തത്. സിത്താര കൃഷ്ണകുമാറിന്റെ പാടി ഹിറ്റാക്കിയ ഗാനം ഒട്ടും ആവേശം ചോരാതെയാണ് രേണു സുധി ആലപിക്കുന്നത്.
പാട്ടിനൊപ്പം രേണുവിന്റെ തിളക്കമുള്ള വസ്ത്രങ്ങളിലും ആരാധകരുടെ കണ്ണുടക്കി. ഗോൾഡൻ നിറത്തിലുള്ള സാരിയും ആഭരണങ്ങളുമാണ് താരം ധരിച്ചിരിക്കുന്നത്. വലിയ കയ്യടിയാണ് രേണുവിന്റെ പാട്ടിന് ലഭിക്കുന്നത്. പാട്ട് സൂപ്പർ ആണെന്ന് ആരാധകർ കുറിക്കുന്നു. ‘ഈ നേട്ടങ്ങൾ കാണാൻ സുധി ചേട്ടൻകൂടി വേണമായിരുന്നു’ എന്നാണ് ഒരു ആരാധിക കുറിച്ചിരിക്കുന്നത്.
2019ൽ പുറത്തിറങ്ങിയ ‘മധുരരാജ’ എന്ന ചിത്രത്തിലെ ഗാനമാണ് ‘മോഹമുന്തിരി വാറ്റിയ രാവ്’. സണ്ണി ലിയോണിന്റെ ചടുലമായ ഐറ്റം ഡാൻസ് കൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു ഈ ഗാനം. ഗോപി സുന്ദറിന്റെ തകർപ്പൻ സംഗീതത്തിന് ബി.കെ ഹരിനാരായണനാണ് വരികളെഴുതിയത്. സിത്താര കൃഷ്ണകുമാറായിരുന്നു ആലാപനം.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. വേദനയുടെ ഭൂതകാലം താണ്ടി ജീവിതത്തെ ഹാപ്പിയായി സ്വീകരിക്കുന്ന രേണു സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ്. റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷേ വിമർശനങ്ങളെല്ലാം കാറ്റിൽപറത്തി ജീവിതം ആഘോഷമാക്കുകയാണ് രേണു.