ലാലേട്ടൻ സംവിധാനം ചെയ്ത സിനിമയിലൂടെ സയനോരയെ തേടിയെത്തിയ അവാർഡ്; തൃഷ മുതൽ കല്യാണി വരെ സംസാരിക്കുന്ന ശബ്ദത്തിന്റെ മാജിക് അറിയാം From Singer to Acclaimed Dubbing Artist: Sayanora's Journey
ബറോസിലെ കഥാപാത്രത്തിനു വേണ്ടി ഡബ് ചെയ്യാൻ വിളിച്ചത് ടി.കെ. രാജീവ് കുമാർ സാറാണ്. ഫാന്റസി കഥാപാത്രമായതു കൊണ്ട് ശബ്ദത്തിൽ ഏതു ടോൺ വേണമെന്നൊക്കെ കൺഫ്യൂഷനായിരുന്നു.
ബറോസിലെ കഥാപാത്രത്തിനു വേണ്ടി ഡബ് ചെയ്യാൻ വിളിച്ചത് ടി.കെ. രാജീവ് കുമാർ സാറാണ്. ഫാന്റസി കഥാപാത്രമായതു കൊണ്ട് ശബ്ദത്തിൽ ഏതു ടോൺ വേണമെന്നൊക്കെ കൺഫ്യൂഷനായിരുന്നു.
ബറോസിലെ കഥാപാത്രത്തിനു വേണ്ടി ഡബ് ചെയ്യാൻ വിളിച്ചത് ടി.കെ. രാജീവ് കുമാർ സാറാണ്. ഫാന്റസി കഥാപാത്രമായതു കൊണ്ട് ശബ്ദത്തിൽ ഏതു ടോൺ വേണമെന്നൊക്കെ കൺഫ്യൂഷനായിരുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്ന ദിവസം. വൈകിട്ടു മകളെ സ്കൂളിൽ നിന്നു വിളിക്കാനായി പോകുകയാണു സയനോര. തുരുതുരാ കോൾ വരുന്നതു കണ്ടു സംശയത്തോടെ ഫോണെടുത്തു.
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളിൽ തന്റെ പേരുമുണ്ടെന്നു കേട്ടു സയനോര ഞെട്ടി. അവാർഡോ, എനിക്കോ ? എന്തിനുള്ള അവാർഡാ ? മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അവാർഡു മധുരം സയനോര അറിഞ്ഞതങ്ങനെ.
21 വർഷമായി സയനോര ഫിലിപ് സിനിമയിൽ പാടിത്തുടങ്ങിയിട്ട്. മികച്ച ഗായികയും സംഗീത സംവിധായികയും നടിയുമൊക്കെയായി പേരെടുത്ത സയനോരയുടെ ശബ്ദം കൊണ്ടുള്ള മറ്റൊരു മാജിക്കാണ് ഇപ്പോൾ മലയാളി സിനിമാപ്രേക്ഷകർ കാണുന്നത്. ഹേയ് ജൂഡിലെ തൃഷ മുതൽ ലോകയിലെ കല്യാണി പ്രിയദർശൻ വരെ സംസാരിച്ചത് സയനോരയുടെ ശബ്ദത്തിലാണ്.
സ്പീക്കറിലൂടെ ഉച്ചത്തിൽ കേൾക്കുന്ന പാട്ടും അതിനേക്കാൾ ഉറക്കെയുള്ള ചിരിയുമാണു സയനോരയുടെ ട്രേഡ് മാർക്. അവാർഡു സന്തോഷം പങ്കുവച്ചു ചിരിയോടെ സയനോര ജീവിതം പറഞ്ഞ വനിതയുടെ അഭിമുഖത്തിൽ നിന്ന്.
അവാർഡു വിവരം കേട്ടു ഞെട്ടിയതിനു കാരണം ?
അന്നാണ് അവാർഡ് പ്രഖ്യാപിക്കുന്നതെന്നോ, നോമിനേഷൻ കൊടുത്തിട്ടുണ്ടെന്നോ അറിയില്ലായിരുന്നു. അതുകൊണ്ടാണ് അവാർഡ് വാർത്ത കേട്ട് ഞെട്ടിയത്. ലാലേട്ടൻ സംവിധാനം ചെയ്ത ബറോസിലെ ഒരു കഥാപാത്രത്തിനു വേണ്ടി ഡബ് ചെയ്യാൻ വിളിച്ചത് ടി.കെ. രാജീവ് കുമാർ സാറാണ്.
ഫാന്റസി കഥാപാത്രമായതു കൊണ്ട് ശബ്ദത്തിൽ ഏതു ടോൺ വേണമെന്നൊക്കെ കൺഫ്യൂഷനായിരുന്നു. റിക്കോർഡിങ് കഴിഞ്ഞ ശേഷം അതിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല എന്നതാണു സത്യം.
ലോകയും നീലിയും സയനോരയുടെ ക്രെഡിറ്റിലാണ് ?
ബറോസ് കഴിഞ്ഞാണു ലോകയിലേക്കു വിളി വന്നത്. കല്യാണിയുടെ ചന്ദ്ര അധികം സംസാരിക്കാത്ത പ്രകൃതമാണ്. സംസാരിക്കുമ്പോൾ കഥാപാത്രത്തിന്റെ ശക്തി പ്രകടമാകുകയും ചെയ്യും. ആ ടോൺ ശബ്ദത്തിൽ കൊണ്ടു വരുന്നതായിരുന്നു ടാസ്ക്.
അതിനിടെയാണ് അൽത്താഫ് ഓടും കുതിരയിലേക്കു വിളിച്ചത്. അതിലെ കല്യാണിയുടെ കഥാപാത്രം ചന്ദ്രയെ പോലെയേയല്ല. ചന്ദ്രയുടെ ശബ്ദത്തിന് ഉൾക്കനം കൂടിയിരിക്കുമ്പോൾ നിധിയുടെ സംസാരം ഒഴുകിപ്പരന്നതു പോലെയാണ്. ശരിക്കും മിമിക്രി.
സംസാരിക്കുമ്പോൾ എനിക്കു കണ്ണൂർ സ്ലാങ് കയറിവരും. അതു വരാനേ പാടില്ല എന്നത് എല്ലാ ഡബ്ബിങ്ങിലെയും റിസ്ക് ആണ്.
ആദ്യം ഡബ് ചെയ്തതു തൃഷയ്ക്കു വേണ്ടിയല്ലേ ?
ആദ്യം ഡബ് ചെയ്തതു സൗമ്യ സദാനന്ദൻ സംവിധാനം ചെയ്ത റാബിറ്റ് ഹോൾ എന്ന ഷോർട് ഫിലിമിലാണ്. കുറച്ചു ദിവസം കഴിഞ്ഞ് ഔസേപ്പച്ചൻ സാർ വിളിക്കുന്നു, ഹേയ് ജൂഡിലെ റോക്ക് ആൻഡ് റോൾ... എന്ന പാട്ടു പാടാൻ.
റെക്കോർഡിങ് കഴിഞ്ഞു പുറത്തിറങ്ങുമ്പോഴാണു സിനിമയിലെ നായികയായ തൃഷയ്ക്കു വേണ്ടി ഡബ് ചെയ്യാൻ താത്പര്യമുണ്ടോ എന്നു സംവിധായകൻ ശ്യാമപ്രസാദ് സാർ ചോദിച്ചത്. റാബിറ്റ് ഹോളിന്റെ ധൈര്യത്തിലാണു സമ്മതിച്ചത്. തൃഷയ്ക്കു വേണ്ടി ഡബ് ചെയ്യാൻ അന്നു കുറച്ചു പാടുപെട്ടെങ്കിലും ഈ ജോ ലി വീണ്ടും ചെയ്യാൻ ധൈര്യം കിട്ടിയത് ആ സിനിമയ്ക്കു ശേഷമാണ്.
സയനോരയുടെ ശബ്ദം വ്യത്യസ്തമാണെന്ന് ആരാണ് ആദ്യം പറഞ്ഞത് ?
കൂട്ടുകാർക്കിടയിലൊക്കെ മുഴങ്ങിക്കേൾക്കുന്നതു കൊണ്ട് ഈ ശബ്ദം ഇഷ്ടമേ അല്ലായിരുന്നു. പാട്ടു പഠിച്ചു തുടങ്ങിയ കാലം. കർണാടക സംഗീതത്തിൽ ആറര സ്കെയിലിൽ പിച്ച് സെറ്റ് ചെയ്താണു ക്ലാസ് എടുക്കുക. എന്റെ പിച്ച് അഞ്ചിൽ താഴെയാണ്. ഹൈ പിച്ചിൽ പാടാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടം കൊണ്ട് ഈ ശബ്ദം അത്ര പോരാ എന്നായിരുന്നു ചിന്ത.
ഡാഡി ഫിലിപ് ഫെർണാണ്ടസ് കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിൽ സംഗീതാധ്യാപകനായിരുന്നു. രാഗം കലാമന്ദിർ എന്ന മ്യൂസിക് സ്കൂളും ഡാഡിക്കുണ്ട്. ഒരിക്കൽ എന്റെ സങ്കടം കണ്ട് ഡാഡി വിവരം അന്വേഷിച്ചു. സംഗതി കേട്ടു കഴിഞ്ഞപ്പോൾ ഡാഡി പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു, ‘സുപ്രാനോ എന്നാണു ഹൈ റേഞ്ച് ഫീമെയിൽ വോയ്സിനെ വിളിക്കുക. അതിനു താഴെ ആൾട്ടോയും ടെനോറുമൊക്കെയുണ്ട്.
സയനോര ആൾട്ടോ വോയ്സിലുള്ള പാട്ടുകാരിയാണ്. അതിൽ ഒട്ടും വിഷമിക്കരുത്. ഒരുപാടു താഴെ വരെയുള്ള റേഞ്ചിൽ പാടാൻ പറ്റും എന്നതാണ് ഈ ശബ്ദത്തിന്റെ സാധ്യത...’ അതോടെ സങ്കടം മാറി.
ആ സാധ്യത മനസ്സിലായതു സിനിമയിൽ പാടിയപ്പോഴാണ്. ബേസ് റേഞ്ചിലുള്ള ഒരുപാടു ഹിറ്റു പാട്ടുകൾ കിട്ടി.’’