Saturday 25 November 2023 11:12 AM IST : By സ്വന്തം ലേഖകൻ

‘നീ ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിലേക്കു പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ’: കുറിപ്പും വിഡിയോയും പങ്കുവച്ച് അഭയ

abhaya-hiranmayi

സഹോദരി വരദ ജ്യോതിർമയിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക അഭയ ഹിരൺമയി പങ്കുവച്ച കുറിപ്പും വിഡിയോയും ശ്രദ്ധേയം.

‘നിനക്കാണ് എന്റെ ജീവിതത്തിൽ പ്രഥമസ്ഥാനം. കഴിഞ്ഞ വർഷം ഞങ്ങൾ മൂന്നുപേരും ഇങ്ങനെ ഒരു കുടുംബമായി നിന്ന് പ്രതിസന്ധികളെ അതിജീവിച്ചുവെന്നതിന്റെ സാക്ഷ്യപത്രമാണ് ഈ റീൽ വിഡിയോ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിടത്ത് ഒരുമിച്ചു നിന്ന് ഞങ്ങൾ പരസ്പരം ആശ്വസിപ്പിച്ചു. ഞങ്ങൾ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്ന് ഞങ്ങളുടെ അച്ഛന് നന്നായി അറിയാം. അതുകൊണ്ടായിരിക്കാം അദ്ദേഹം നേരത്തെ പോയത്.

നീ ഒരു കുടുംബസ്ഥയായി ഉയരത്തിൽ പറക്കുമെന്ന് എനിക്കറിയാം. ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിലേക്കു നീ പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. എന്തൊക്കെ സംഭവിച്ചാലും നിന്റെ അമ്മയും ചേച്ചിയും അങ്ങേയറ്റം സന്തോഷത്തോടെ നിന്നെ ചേർത്തുപിടിക്കുമെന്ന് നീ മനസ്സിലാക്കണം’.– വരദയുടെ വിവിധങ്ങളായ ചിത്രങ്ങൾ കോർത്തിണക്കിയുള്ള മനോഹര വിഡിയോ പങ്കുവച്ച് അഭയ കുറിച്ചു.