Wednesday 04 October 2023 02:59 PM IST : By സ്വന്തം ലേഖകൻ

‘കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ...’: ‘ചാവേർ’ ആദ്യ ഗാനം എത്തി

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘ചാവേർ’ ലെ ആദ്യ ഗാനം എത്തി. ‘കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ...’ എന്നാരംഭിക്കുന്ന ഗാനം ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് റിലീസ് ചെയ്തത്.

ഹരീഷ് മോഹനൻ എഴുതിയ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് സംഗീതം നൽകിയിരിക്കുന്നത്. ഗോവിന്ദ് വസന്ത, ബേബി ജീൻ, സന്തോഷ് വർമ്മ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനേയും ആന്റണി വർഗീസിനേയും അർജുൻ അശോകനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധേയമായിരുന്നു.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കിയിരിക്കുന്നു.