Saturday 24 September 2022 12:06 PM IST : By സ്വന്തം ലേഖകൻ

അമ്മയുടെ ഓർമ, കറുപ്പും വെളുപ്പും വെളിച്ചക്കുറവിനിടയിൽ തെളിഞ്ഞു മിന്നാനുള്ള വിഫലശ്രമം: ചിത്രം പങ്കുവച്ച് ജി.വേണുഗോപാല്‍

venugopal

മലയാളത്തിന്റെ പ്രിയഗായകനാണ് ജി.വേണുഗോപാല്‍. പാടിയ പാട്ടുകളിലെല്ലാം ഒരു ‘വേണുഗോപാൽ ടച്ച്’ കൊടുത്തിട്ടുണ്ട് അദ്ദേഹം. ആ പുതുമയാണ് മകന്‍ അരവിന്ദിലേക്കും പകർന്നു കിട്ടിയിരിക്കുന്നത്. ‘ഹൃദയം’ സിനിമയിലെ ‘നഗുമോ...’ എന്ന കീർത്തനം പാട്ടു പഠിച്ചിട്ടില്ലാത്ത അരവിന്ദിനെ മലയാളിയുവത്വത്തിന്റെ പ്രിയഗായകനാക്കി.

ഇപ്പോഴിതാ, തന്റെ അമ്മയ്ക്കൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് വേണുഗോപാൽ‌.

‘ഇത് 1985 ൽ ! ഇന്ന് അമ്മയുടെ ഓർമ്മയും കറുപ്പും, വെളുപ്പും, വെളിച്ചക്കുറവിനിടയിൽ തെളിഞ്ഞു മിന്നാനുള്ള വിഫലശ്രമവുമായി മാറിയിരിക്കുന്നു! VG’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.