Thursday 21 March 2024 11:32 AM IST : By സ്വന്തം ലേഖകൻ

മനോഹരം ഈ വെർച്വൽ റിയാലിറ്റി ആൽബം: ‘ഹോപ്’ മേക്കിങ് വിഡിയോ ശ്രദ്ധേയമാകുന്നു

hope

ബ്ലെസി–പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലെ ‘ഹോപ്’ എന്ന ഗാനത്തിന്റെ മേക്കിങ് വിഡിയോ ശ്രദ്ധേയമാകുന്നു. എ.ആർ റഹ്മാന്‍ സംഗീതമൊരുക്കിയ ഗാനത്തിന്, ടെക്ബാങ്ക് മൂവീസ് ലണ്ടനുമായി ചേർന്നാണ് ബ്ലെസി വെർച്വൽ റിയാലിറ്റി ആൽബം പുറത്തിറക്കിയത്.

5 ഭാഷകളിലായാണ് റഹ്മാൻ ‘ഹോപ്’ ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, വിവേക്, ജയന്ത് കൈക്കിനി, രാകേന്ദു മൗലി, എ.ആര്‍.റഹ്‌മാന്‍, റിയാഞ്ജലി എന്നിവർ ഗാനത്തിനു വേണ്ടി വരികള്‍ എഴുതിയിരിക്കുന്നു. എ.ആർ റഹ്മാനും റിയാഞ്ജലിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മാർച്ച് 28നാണ് ‘ആടുജീവിതം’ റിലീസ്.