Tuesday 30 August 2022 09:55 AM IST : By സ്വന്തം ലേഖകൻ

മലയാളം റോക്ക് എന്ന ആശയത്തിന്റെ തുടക്കക്കാരൻ...: സംഗീതം ബാക്കിയാക്കി ജോണ്‍ പി.വര്‍ക്കി പോയി...

john-p-varkey

ഗിറ്റാറിസ്റ്റും ഗാനരചയിതാവും സംഗീതസംവിധായകനുമായ ജോണ്‍ പി.വര്‍ക്കി അന്തരിച്ചു. 52വയസ്സായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന്‍ വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. മണ്ണുത്തി മുല്ലക്കരയിലാണ് താമസം.

നെയ്ത്തുകാരന്‍, കമ്മട്ടിപ്പാടം, ഒളിപ്പോര്, ഉന്നം, ഈട തുടങ്ങി, കന്നട, ഹിന്ദി, തെലുഗു സിനിമകളിലായി നിരവധി ഗാനങ്ങൾക്ക് സംഗീത പകർന്നു. അവിയല്‍ എന്ന റോക്ക് ബാൻഡിന് ചില ഹിറ്റ് പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് ജോണ്‍ വര്‍ക്കിയാണ്.

ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും ഗിറ്റാറില്‍ എട്ടാം ബാൻഡ് പാസായ ജോണ്‍ വര്‍ക്കി ഗിറ്റാറിസ്റ്റായാണ് സംഗീതരംഗത്ത് സജീവമായത്. ജിഗ്സോ പസില്‍ എന്ന ബാൻഡിന്റെ ഭാഗമായി മലയാളം റോക്ക് ആദ്യമായി അവതരിപ്പിച്ചത് ജോണ്‍ വര്‍ക്കിയാണ്.

ഭാര്യ: ബേബിമാത്യു (അധ്യാപിക, മണ്ണുത്തി ഡോണ്‍ബോസ്‌ക്കോ എല്‍.പി. സ്‌കൂള്‍). മക്കള്‍: ജോബ്,ജോസഫ്.