Wednesday 23 September 2020 03:10 PM IST : By സ്വന്തം ലേഖകൻ

അന്നത്തെ പോണിടെയില്‍ സുന്ദരി മുതല്‍ ഇന്നത്തെ സൂപ്പര്‍ സുന്ദരി വരെ; ആശംസകള്‍ ചക്കരേ...; റിമിക്ക് ജ്യോത്സ്‌നയുടെ സര്‍പ്രൈസ്

jo

മലയാളികള്‍ക്ക് വീട്ടിലെ കുട്ടിയാണ് റിമി. ഹൃദ്യമായ സംഗീതവും കളിചിരികളുമായി പ്രേക്ഷക മനസുകളില്‍ കുടിയേറിയ താരം. എപ്പോഴും പോസിറ്റീവായി നില്‍ക്കുന്ന ഈ അനുഗ്രഹീത കലാകാരിക്ക് സോഷ്യല്‍ മീഡിയയും സൗഹൃദക്കൂട്ടങ്ങളും പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. കൂട്ടത്തില്‍ ഗായികയും കൂട്ടുകാരിയുമായ ജ്യോത്സ്‌ന പങ്കുവച്ച കുറിപ്പാണ് ഏറ്റവും ഹൃദ്യമാകുന്നത്.  റിമിയുടെ പഴയ ചിത്രവും പുതിയ ചിത്രവും പങ്കുവച്ച് രസകരമായ കുറിപ്പോടെയാണ് ജ്യോത്സ്‌ന ആശംസകള്‍ പങ്കുവച്ചത്. ഇന്നലെയായിരുന്നു റിമിയുടെ പിറന്നാള്‍. 

'അന്നത്തെ പോണിടെയില്‍ സുന്ദരി മുതല്‍ ഇന്നത്തെ സൂപ്പര്‍ സുന്ദരി വരെയുള്ള യാത്ര വളരെ അടുത്ത് കണ്ട ഒരാള്‍ ആണ് ഞാന്‍. എത്ര വേദികള്‍, എത്ര യാത്രകള്‍, എത്ര ഓര്‍മ്മകള്‍! എന്നും ഇതു പോലെ 'കിടുലോസ്‌കി' ആയിരിക്കൂ റിമൂ. നിനക്ക് ആയുരാരോഗ്യവും സന്തോഷവും സമാധാനവും നേരുന്നു ചക്കരേ. പിറന്നാള്‍ ആശംസകള്‍'- ജ്യോത്സ്‌ന കുറിക്കുന്നു.

റിമിക്ക് ആശംസ നേര്‍ന്നതിനൊപ്പം ഞൊടിയിട കൊണ്ട് ജ്യോത്സ്‌നയുടെ പിറന്നാള്‍ ആശംസയും ഏവരും ഏറ്റെടുത്തു .ഗായികയുടെ പോസ്റ്റിനു പിന്നാലെ ആശംസകള്‍ക്കു നന്ദി അറിയിച്ച് റിമി ടോമിയും കമന്റിട്ടു. ഗായികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിധു പ്രതാപ് പങ്കുവച്ച കുറിപ്പും വൈറലായിരുന്നു. മലയാളത്തിന്റെ കിലുക്കാംപെട്ടിക്ക് ജന്മദിനാശംസകള്‍ എന്നാണ് ഗായകന്‍ കുറിച്ചത്. ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച റിമി, പിറന്നാള്‍ കേക്കിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.