Friday 01 January 2021 01:21 PM IST : By സ്വന്തം ലേഖകൻ

‘സ്നേഹത്തിന്റെ ഗൗളി തെങ്ങുകളിൽ മണ്ടരിയോ’: കല്യാണ രാമന് കലക്കൻ ട്രിബ്യൂട്ട്: ഹിറ്റായി മെൽക്കൗ

melcow

പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്ത കല്യാണ രാമന് ഡാൻസിലൂടെ കലക്കൻ ട്രിബ്യൂട്ട് നൽകി യുവ കലാകാരൻമാർ. ചിത്രത്തിലെ സലിം കുമാറിന്റെ വിഖ്യാതമായ ‘മെൽക്കൗ’ ഡയലോഗിനെ കൂട്ടുപിടിച്ചാണ് ഈ അഡാർ ട്രിബ്യൂട്ട്. ‘മെൽക്കൗ കല്യാണ രാമൻ സെലിബ്രേഷൻ സോംഗ്’ എന്ന പേരിലൊരുങ്ങിയ വിഡിയോ ഗാനം സോഷ്യല്‍ മീഡിയയും നെഞ്ചിലേറ്റി കഴിച്ചു.

കല്യാണരാമനിലെ രാമൻ കുട്ടിയുടെ ‘സ്നേഹത്തിന്റെ ഗൗളി തെങ്ങുകളിൽ മണ്ഡരിയോ’ എന്ന ഗാനത്തിന് പുതുഭാഷ്യം ചമച്ചാണ് വിഡിയോ അണിയറ പ്രവർത്തകർ അണിയിച്ചൊരിക്കിയിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അഞ്ജാൻ പ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന ട്രിബ്യൂട്ട് വിഡിയോയുടെ ഹൈലൈറ്റ് മുദ്ര ഡാൻസ് സ്കൂൾ അണിയിച്ചൊരുക്കിയ കലക്കൻ കൊറിയോഗ്രഫിയാണ്. ദിലീപാണ് ചടുലമായ നൃത്തച്ചുവടുകളെ അരങ്ങലെത്തിച്ചിരിക്കുന്നത്. നിഖിൽ ശിവയാണ് ക്രിയേറ്റീവ് ഡയറക്ടർ.

അനോൺ ട്രെൻഡ്സ് ആണ് ട്രിബ്യൂട്ട് വിഡിയോ നിർമ്മിച്ചിരിക്കുന്നത്. നിഖിൽ സാനിന്റേതാണ് സംഗീതം. വിഷ്ണു ശശികുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന വിഡിയോയുടെ എഡിറ്റിങ് അരുൺ ആന്റണി.