Wednesday 19 January 2022 09:43 AM IST : By സ്വന്തം ലേഖകൻ

‘തനിച്ചാകുമീ...’: ‘കള്ളന്‍ ഡിസൂസ’യിലെ മനോഹര ഗാനത്തിന്റെ ലിറിക്കൽ വിഡിയോ

soubin-shahir

സൗബിന്‍ ഷാഹിര്‍ നായകനാവുന്ന ‘കള്ളന്‍ ഡിസൂസ’യിലെ ‘തനിച്ചാകുമീ...’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി.

ഷഹബാസ് അമന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതസംവിധാനം പ്രശാന്ത് കര്‍മ. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍.

ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ശ്രീജിത്ത് രവി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍. നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സജീര്‍ ബാബ. ലിയോ ടോമാണ് ചിത്രത്തിലെ മറ്റൊരു സംഗീതസംവിധായകന്‍. പശ്ചാത്തലസംഗീതം – കൈലാസ് മേനോന്‍.