Thursday 16 June 2022 10:00 AM IST : By സ്വന്തം ലേഖകൻ

‘കുടുംബത്തെ കാണാനാകുന്നതിന്റെ ത്രില്ലിലാണ് ഞാന്‍’: മകളെ കാണാനുള്ള യാത്രയുടെ സന്തോഷം കുറിച്ച് ലേഖ ശ്രീകുമാർ

lekha-sreekumar

മലയാളികളുടെ പ്രിയദമ്പതികളാണ് ഗായകൻ എം.ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. തന്റെ യൂട്യൂബ് ചാനലിലൂടെയും അഭിമുഖങ്ങളിലൂടെയും തങ്ങളുടെ വിശേഷങ്ങള്‍ ലേഖ പങ്കിടുന്നത് ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ, മകളെ കാണാന്‍ അമേരിക്കയിലേക്കു പോകുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് ലേഖ സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ശ്രദ്ധേയം.

‘തനിച്ചായിരിക്കുക അതാണ് കണ്ടുപിടുത്തത്തിന്റെ രഹസ്യം....തനിച്ചായിരിക്കുക, അപ്പോഴാണ് ആശയങ്ങൾ ജനിക്കുന്നത് സാൻ ഫ്രാൻസിസ്കോയിൽ താമസിയാതെ ഇറങ്ങും’ എന്നാണ് ചിത്രത്തിനൊപ്പം ലേഖ കുറിച്ചത്.

യാത്ര പുറപ്പെടും മുമ്പ് എയര്‍പോര്‍ട്ടില്‍ വച്ചു പകർത്തിയ എംജിയ്‌ക്കൊപ്പമുളള ചിത്രങ്ങളും ലേഖ പങ്കുവച്ചിരുന്നു. ‘കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം ഒരു വിമാനത്തില്‍ കയറി, ഒരുപാട് കാര്യങ്ങള്‍ മാറി, സാന്‍ ജോസിലെ എന്റെ കുടുംബത്തെ കാണാനാവുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. അതേസമയം ഭര്‍ത്താവിനെ മിസ് ചെയ്യുന്നുണ്ട്...’ എന്നാണ് ആ പോസ്റ്റിൽ ലേഖ കുറിച്ചത്.

മാസങ്ങള്‍ക്ക് മുന്‍പ് ലേഖയെ കാണാന്‍ മകള്‍ കേരളത്തില്‍ എത്തിയിരുന്നു.