Wednesday 11 May 2022 03:51 PM IST : By സ്വന്തം ലേഖകൻ

‘മാ മാ മഹേശാ’ സൂപ്പർഹിറ്റ്: തകർപ്പൻ നൃത്തവുമായി മഹേഷ് ബാബുവും കീർത്തി സുരേഷും

mahesh-babu

മഹേഷ് ബാബു നായകനായി എത്തുന്ന ആക്‌ഷൻ ചിത്രം ‘സർകാരു വാരി പാട്ട’യിലെ പുതിയ പാട്ടും ഹിറ്റ്. ‘മാ മാ മഹേശാ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വി‍ഡിയോ യൂ ട്യൂബ് ട്രെൻഡിങ്ങില്‍ എത്തി.

മഹേഷ് ബാബുവിന്റെയും ചിത്രത്തിൽ നായികയായെത്തുന്ന കീർത്തി സുരേഷിന്റെയും തകർപ്പൻ നൃത്തമാണ് പാട്ടിന്റെ മുഖ്യ ആകർഷണം.

പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സർകാരു വാരി പാട്ട’. സമുദ്രക്കനി, വെണ്ണെല കിഷോർ, സുബ്ബരാജു എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. എസ്.തമൻ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.