Saturday 13 January 2024 09:33 AM IST : By സ്വന്തം ലേഖകൻ

‘മദഭരമിഴിയോരം വസന്തത്തിൻ കാലം...’: വാലിബന്റെ പുതിയ ഗാനം എത്തി

mohanlal

ലിജോ ജോസ് പെല്ലിശ്ശേരി - മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ ലെ പുതിയ ഗാനം എത്തി. ‘മദഭരമിഴിയോരം വസന്തത്തിൻ കാലം...’ എന്ന് ആരംഭിക്കുന്ന പാട്ടിന്റെ വരികൾ എഴുതിയത് പി. എസ് റഫീഖ്. പ്രീതി പിള്ളയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററിലെത്തുക. ചിത്രത്തിൽ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളുമുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്.