Monday 25 March 2024 11:12 AM IST : By സ്വന്തം ലേഖകൻ

വീണ്ടും റൊമാന്റിക് കോമഡി ട്രാക്കിൽ നിവിൻ പോളി: ‘മലയാളി ഫ്രം ഇന്ത്യ’യിലെ ആദ്യഗാനം ഹിറ്റ് ചാർട്ടിൽ

nivin-pauly

വീണ്ടും ഒരു റോം കോം ഹിറ്റിന്റെ സൂചന നൽകി നിവിൻ പോളി നായകനാകുന്ന ‘മലയാളി ഫ്രം ഇന്ത്യ’യിലെ ആദ്യഗാനം ഹിറ്റ് ചാർട്ടിൽ.

‘കൃഷ്ണ’ എന്നാരംഭിക്കുന്ന പാട്ടിന്റെ വരികൾ കുറിച്ചത് റ്റിറ്റോ.പി.തങ്കച്ചൻ. ജേക്സ് ബിജോയ് ഈണമൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ. നിവിൻ പോളിയും അനശ്വര രാജനും ധ്യാൻ ശ്രീനിവാസനുമാണ് ഗാനരംഗത്തിൽ നിറഞ്ഞാടുന്നത്.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം നിർമിക്കുന്നു. തിരക്കഥ – ഷാരിസ് മുഹമ്മദ്.