Friday 02 September 2022 09:48 AM IST : By സ്വന്തം ലേഖകൻ

‘മയിൽപ്പീലി ഇളകുന്നു കണ്ണാ...’: ‘പത്തൊമ്പതാം നൂറ്റാണ്ട്’ലെ രണ്ടാമത്തെ ഗാനം എത്തി

pathonpatham-noottandu

സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ലെ രണ്ടാമത്തെ ഗാനം എത്തി. ‘മയിൽപ്പീലി ഇളകുന്നു കണ്ണാ...’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചത് മൃദുല വാരിയരും ഹരിശങ്കറും ചേര്‍ന്നാണ്.

ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രത്തിൽ സിജു വിൽസൻ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുരുഷനെയാണ് അവതരിപ്പിക്കുന്നത്. സംവിധായകൻ തന്നെരചന നിര്‍വ്വഹിച്ചിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹനിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്.