Saturday 30 December 2023 10:57 AM IST : By സ്വന്തം ലേഖകൻ

‘മലൈക്കോട്ടൈ വാലിബനി’ലെ ലാലേട്ടന്റെ ‘റാക്ക്...’പാട്ട് എത്തി: ലിറിക്കൽ വിഡിയോ

mohanlal-2

ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ ലെ ‘റാക്ക്...’ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി. പി.എസ് റഫീക്ക് വരികളെഴുതി പ്രശാന്ത് പിള്ള ഈണം പകർന്ന ഗാനം മോഹൻലാൽ ആലപിച്ചിരിക്കുന്നു.

2024 ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്കെത്തുന്നത്.

സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് നിർമ്മാതാക്കൾ.