Friday 19 March 2021 12:44 PM IST : By സ്വന്തം ലേഖകൻ

‘ദേ കോൾ മീ പിസി... മാറ്റങ്ങൾ വരും ഈസി’: പൂഞ്ഞാറുകാരുടെ ദളപതി, മാസായി പിസി ജോർജിന്റെ തെരഞ്ഞെടുപ്പ് ഗാനം

pcg

ഇലക്ഷൻ ഗോദയിൽ ജയിച്ചു കയറാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് സ്ഥാനാർത്ഥികൾ. സിനിമ സ്റ്റൈൽ പ്രചാരണ വിഡിയോ മുതൽ വമ്പൻ ഫൊട്ടോഷൂട്ട് വരെ പരീക്ഷിച്ച് സ്ഥാനാർത്ഥികൾ കളംനിറഞ്ഞു കഴിഞ്ഞു. എന്നാൽ പൂഞ്ഞാറിലെ ജനപക്ഷ സെക്യുലറിന്റെ നായകൻ എല്ലാ മുന്നണികളേയും അമ്പരപ്പിച്ച് കലക്കനൊരു പ്രചാരണ ഗാനവുമായി എത്തിയിരിക്കുകയാണ്. വിജയ് ചിത്രം മാസ്റ്ററിലെ തീപ്പൊരി ഗാനം ‘വാത്തി റെയ്ഡിനെ’ കൂട്ടുപിടിച്ചാണ് പിസിയെത്തുന്നത്. ചടുലമായ സംഗീതത്തിനൊപ്പം പിസിയുടെ സ്വീകാര്യത അടിവരയിടുന്ന വരികൾ കൂടി ചേർത്തു വച്ചാണ് രംഗം കൊഴുപ്പിച്ചിരിക്കുന്നത്. ഗാനം പിസി ജോർജ് തന്നെയാണ് സമ്മതിദായകർക്ക് മുന്നിലേക്ക് വച്ചത്.

ഷജീർ ഷാ, ഷബീർ എന്നിവരരാണ് പിസി ജോർജിന് മാസ് പരിവേഷം നൽകുന്ന വരികൾ എഴുതിയത്. വിഷ്ണു വർധൻ, സന്തോഷ് എന്നിവരാണ് ഗായകർ. അഫ്സൽ സ്പെക്ട്രമാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. വിജയ് ചിത്രം മാസ്റ്ററിനു വേണ്ടി അനിരുദ്ധിന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു.

ഗാനം അവതരിപ്പിച്ച് പിസി ജോർജ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലെ വരികൾ:

തിരുവനന്തപുരത്ത് നിന്ന് എന്റെ കൊച്ചു കൂട്ടുകാരുടെ സഹായം.

സിനിമാ സംവിധായകനും അഭിനേതാവുമായ ഷജീർ ഷാ, അദ്ദേഹത്തിvdJz സുഹൃത്തുക്കൾ ദീപു, ഷബീർ, അഫ്സൽ, വിഷ്ണുവർദ്ധൻ, സന്തോഷ്, ഫസ്റ്റ് ലുക്ക് തിരുവനന്തപുരം ആരെയെങ്കിലും വിട്ടുപോയെങ്കിൽ അവരെ ഉൾപ്പടെ എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ അറിയിക്കുന്നു. ഒപ്പം പൂഞ്ഞാറിന്റെയും.

ഓരോ തിരഞ്ഞെടുപ്പു വിജയവും പൂഞ്ഞാർ എനിക്കവസരം നൽകിയത് നിയമസഭയിൽ കേരളമണ്ണിൽ ഒറ്റപ്പെട്ട് പോകുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ ശബദ്ധമാകാനാണ്.

പാവപ്പെട്ടവർക്കും, അശരണരായവർക്കും വേണ്ടി സംസാരിക്കാൻ എനിക്ക് മാതൃകയായത് ലീഡർ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ശ്രീ. കരുണാകരനും, സഖാവ് ഇ.കെ നായനാരും വി. എസ് അച്യുതാനന്ദനും, എ.കെ. അന്റണിയുമാണ്. അവർ കാണിച്ചുതന്നതും, പഠിപ്പിച്ചതുമായ വലിയ പാഠങ്ങൾ തന്നെയാണ് പൂഞ്ഞാറിനുമപ്പുറം കേരളമണ്ണിൽ എനിക്ക് ജനമനസ്സുകളിൽ സ്ഥാനം നേടിത്തന്നത്.

ഒരിക്കൽ കൂടി പൂഞ്ഞാറിൻ്റെ വിജയത്തിനായി നിങ്ങൾ ചെയ്ത് തന്ന ഈ പാട്ടിന് നന്ദി അറിയിക്കുന്നു.

ഞാൻ മനസ്സിലാക്കിയിടത്തോളം ഇതിന് നേതൃത്വം നൽകിയ ഷജീർ ഒരു കോൺഗ്രസ്സ് അനുഭാവിയാണ്. അങ്ങനെ ആയിട്ട് കൂടി താങ്കളും, സുഹൃത്തുക്കളും എന്നോട് കാണിച്ച് നല്ലമനസ്സിന് എന്നും ഞാൻ കടപ്പെട്ടിരിക്കുന്നു.

നിങ്ങളുടെ സ്വന്തം

പി.സി. ജോർജ്

Courtesy: sony music south