Thursday 25 August 2022 10:06 AM IST : By സ്വന്തം ലേഖകൻ

‘ഈ ഗാനം ഒരു കാലഘട്ടത്തിന്റെ ഉണർത്തുപാട്ടാണ്’: ‘പൂതം വരുന്നേടി...’ ശ്രദ്ധേയമാകുന്നു: വിഡിയോ

pootham-varunnedee

സിജു വിൽസണെ നായകനാക്കി വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ലെ ആദ്യഗാനം ശ്രദ്ധേയമാകുന്നു. നാടൻ പാട്ട് ശൈലിയിലുളള ‘പൂതം വരുന്നേടി...’ എന്ന ഗാനമാണിത്. സയനോര ഫിലിപ്പ് ആണ് ആലാപനം.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്നു. ഷാജികുമാർ ഛായാഗ്രഹണം. രാജു സുന്ദരം, ശാന്തി കുമാർ എന്നിവരാണ് നൃത്തസംവിധാനം.

‘പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ സോംഗ് റിലീസ് ചെയ്യുകയാണ്. അതിന്റെ ലിങ്ക് ആണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഈ സിനിമയിൽ എം ജയചന്ദ്രനും റഫീക്ക് അഹമ്മദും ചേർന്നൊരുക്കിയ നാല് പാട്ടുകളുണ്ട്. മറ്റു പാട്ടുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ജയചന്ദ്രൻ ‘പൂതം വരുന്നേടി’ എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ക്ഷേത്രത്തിൽ പോകാനോ ഈശ്വരനെ ആരാധിക്കാനോ അനുവാദമില്ലാത്ത അധസ്ഥിത വർഗ്ഗത്തിന് അവരുടെ ആരാധനാ മൂർത്തിയായ പൂതത്തിന്റെ മുന്നിൽ തുള്ളാനും പ്രാർത്ഥിക്കാനുമുള്ള അനുവാദമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ ഗാനം ഒരു കാലഘട്ടത്തിന്റെ ഉണർത്തുപാട്ടാണ്’.– പാട്ടിന്റെ ലിങ്ക് പങ്കുവച്ച് വിനയന്‍ കുറിച്ചതിങ്ങനെ.