Wednesday 10 January 2024 10:06 AM IST : By സ്വന്തം ലേഖകൻ

‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, തിരികെ എന്റെ സ്ഥലത്തേക്ക്...’: ചിത്രങ്ങൾ പങ്കുവച്ച് റിമി ടോമി

rimi-tomy

ഇടവേളയ്ക്ക് ശേഷം വീണ്ടും ജിമ്മിൽ സജീവമായതിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായികയും അവതാരകയും നടിയുമായ റിമി ടോമി.

‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, തിരികെ എന്റെ സ്ഥലത്തേക്ക്...’ എന്ന കുറിപ്പോടെയാണ് വീണ്ടും ജിമ്മിൽ വർക്ക് ഔട്ട് ആരംഭിച്ചതിന്റെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

ന്യൂ ഇയർ അവധിക്കാലം ആഘോഷിക്കാൻ റിമി ഫിൻലൻഡിൽ പോയിരുന്നു. അവിടെ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും ആരാധകർ ഏറ്റെടുത്തിരുന്നു.