Tuesday 12 December 2023 04:56 PM IST : By സ്വന്തം ലേഖകൻ

‘യു ആർ മൈ സോണിയ’... മനോഹരിയായി അണിഞ്ഞൊരുങ്ങി നൃത്തം ചെയ്ത് റിമി ടോമി

rimi

മനോഹരിയായി അണിഞ്ഞൊരുങ്ങി നൃത്തം ചെയ്യുന്ന തന്റെ വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി. ‘യു ആർ മൈ സോണിയ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പമാണ് റിമി ചുവടുവയ്ക്കുന്നത്. റിമിയുടെ നൃത്തവും കോസ്റ്റ്യൂമും ഇതിനകം ശ്രദ്ധേയമാണ്.

വെളുത്ത ലോങ് ഗൗണിൽ അതിസുന്ദരിയായാണ് റിമി ചിത്രത്തിൽ. വസ്ത്രത്തിന് അനുയോജ്യമായ കമ്മലും വളയും അണിഞ്ഞിരിക്കുന്നു.

പ്രമുഖർ ഉൾപ്പെടെയുള്ളവർ റിമിയുടെ പോസ്റ്റിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നു.