Wednesday 20 March 2024 03:21 PM IST : By സ്വന്തം ലേഖകൻ

കുട്ടിമണിക്കും കുട്ടാപ്പിക്കും ഒപ്പം കണ്‍മണി അന്‍പോട് ആലപിച്ച് റിമി ടോമി: വിഡിയോ

rimi-tomy

സഹോദരിയുടെ മക്കളായ കുട്ടിമണിക്കും കുട്ടാപ്പിക്കും ഒപ്പം കണ്‍മണി അന്‍പോട് ഗാനത്തിലെ ‘ഉന്ദാനേ കായമെങ്കും...’ എന്ന വരികൾ ആലപിച്ച് മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി. ഇതിന്റെ ക്യൂട്ട് വിഡിയോ റിമി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലാണ്.

റിമി പാടുമ്പോള്‍ ആദ്യം മടിയില്‍ കുട്ടിമണിയുമുണ്ട്. ‘അഭിരാമിയെ താലാട്ടും സാമിയേ നാന്താനേ തെരിയുമാ’ എന്ന വരികള്‍ കഴിയുമ്പോള്‍ കുട്ടാപ്പിയെയും പാടാനായി വിളിക്കുന്നുണ്ട്. ‘സുബലാലിലാലിയേ ലാലി ലാലിയേ ’എന്നു ഇരുവർക്കുമൊപ്പം മനോഹരമായി കുട്ടാപ്പിയും പാടുന്നുണ്ട്.

നിരവധി ആരാധകരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.