Thursday 14 December 2023 11:37 AM IST : By സ്വന്തം ലേഖകൻ

തീവ്രസൗഹൃദത്തിന്റെ വൈകാരികതകളുമായി ഒരു ഗാനം...‘സലാർ’ ആദ്യ പാട്ട് എത്തി

salaar

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ ഭാഗം 1 സീസ്‌ഫയര്‍’ ലെ ആദ്യ ഗാനമെത്തി. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

‘സൂര്യാങ്കം’എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. രവി ബസ്രൂർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ രാജീവ് ഗോവിന്ദൻ എഴുതിയ വരികൾ ഇന്ദുലേഖ വാരിയരാണ് ആലപിച്ചിരിക്കുന്നത്.

രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദ ബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള അത്യധികം വൈകാരികമായ ഗാനമാണിത്.

വരധരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വരധരാജിന്‍റെ ബാല്യകാല സുഹൃത്ത് ദേവ എന്ന നായക കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുക. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിൽ ഡിസംബർ 22ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.