Monday 18 March 2024 02:05 PM IST : By സ്വന്തം ലേഖകൻ

‘അദ്ദേഹത്തിനുണ്ടായ ഈ അപമാനം മുഴുവൻ കലാകാരന്മാരെയും കലാ ആസ്വാദകരെയും വേദനിപ്പിക്കുന്നത്’: പ്രതികരണവുമായി ശരത്

jassie-gift

കോളജ് പരിപാടിയിൽ പാടുന്നതിനിടെ ഗായകൻ ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്നു കോളജ് പ്രിൻസിപ്പൽ മൈക്ക് പിടിച്ചു വാങ്ങിയ സംഭവത്തിൽ പ്രതികരണവുമായി സംഗീത സംവിധായകൻ ശരത്.

ശരത്തിന്റെ കുറിപ്പ് –

എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ ജാസിക്ക് ഈ കഴിഞ്ഞ ദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ വെച്ച് ഉണ്ടായ ഒരു ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തിൽ ഉള്ളതാണ്. ഒരു കോളേജ് പ്രിൻസിപ്പാലിന്റെ ഭാഗത്തു നിന്ന് എന്തിന്റെ പേരിൽ ആണെങ്കിലും ഇങ്ങനെ ഒരു ദുരനുഭവം ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക്‌ വളരെ വേദനാജനകമായി തോന്നി.

എനിക്ക്‌ അറിയാവുന്ന ജാസി വളരെ നിഷ്കളങ്കനും സാധുവുമായ ഒരു അതുല്യ പ്രതിഭയാണ്. അദ്ദേഹത്തിന് ഉണ്ടായ ഈ അപമാനം മുഴുവൻ കലാകാരന്മാരെയും കലാ ആസ്വാദകരെയും വേദനിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്.

കോളേജ് അധികൃതരിൽ നിന്നുണ്ടായ ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാൻ പാടില്ലാത്തതാണ്.

ജാസിക്ക് ഒപ്പം.