Friday 30 September 2022 02:37 PM IST : By സ്വന്തം ലേഖകൻ

‘നിലാത്തുമ്പി നീ...’: നിവിന്റെ ‘സാറ്റര്‍ഡേ നൈറ്റ്’: ഗാനം എത്തി

nivin

നിവിൻ പോളി നായകനാകുന്ന ‘സാറ്റര്‍ഡേ നൈറ്റ്’ ലെ ഗാനം എത്തി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്‍നര്‍ ആയിരിക്കും ചിത്രം.

‘നിലാത്തുമ്പി നീ’ എന്ന ഗാനമാണ് റിലീസായത്. ജേക്ക്സ് ബിജോയിയുടെ സംഗീത സംവിധാനത്തില്‍ വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മാണം. അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും നിവിൻ പോളിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.