Friday 12 January 2024 10:26 AM IST : By സ്വന്തം ലേഖകൻ

‘ചാറ്റൽമഴ, സ്വപ്നതുല്യമായ കാറ്റ്, പിന്നെ ഞാനും’: നടുറോഡിൽ, മഴച്ചാറ്റലിനൊപ്പം നൃത്തം ചെയ്ത് സയനോര: വിഡിയോ

sayanora

നടുറോഡിൽ, മഴച്ചാറ്റലിനൊപ്പം മനസ്സ് നിറഞ്ഞ് നൃത്തം ചെയ്ത് മലയാളത്തിന്റെ പ്രിയഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ്. രാത്രിയിൽ, ഫോർട്ട് കൊച്ചിയിലെ ആളൊഴിഞ്ഞ റോഡിലാണ് സ്ലീവ്‌ലെസ് ഫ്രോക്ക് ധരിച്ച് സയനോര ചുവടു വച്ചത്.

‘ചാറ്റൽമഴ, സ്വപ്നതുല്യമായ കാറ്റ്, പിന്നെ ഞാനും’ എന്ന കുറിപ്പോടെയാണ് സയനോര നൃത്ത വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായിക്കഴിഞ്ഞു.

ആലാപനത്തിനും സംഗീതസംവിധാനത്തിനും പുറമേ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും സയനോര മികവ് തെളിയിച്ചിട്ടുണ്ട്.