Monday 02 August 2021 04:41 PM IST : By സ്വന്തം ലേഖകൻ

'എന്റെ കൊച്ചുകുഞ്ഞേ... അമ്മ നിന്നെ സ്നേഹിക്കുന്നു'; മകനൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവച്ച് ശ്രേയ ഘോഷാൽ

sreyaabbbanbb667

മകനൊപ്പമുള്ള ക്യൂട്ട് ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച് ഗായിക ശ്രേയ ഘോഷാൽ. "നീ എപ്പോഴും എന്റെ കൈകളിലാണ്. പക്ഷേ, എനിക്ക് നിന്നെ മതിയാകുന്നില്ല. എന്റെ ഹൃദയം ഇപ്പോൾ നിന്റേത് മാത്രമാണ്. ഇപ്പോൾ മാത്രമല്ല, എല്ലായ്‌പ്പോഴും... നീ എത്ര ലളിതമായാണ് എന്റെ ജീവിതത്തിലേക്ക് വന്നത്, എന്നിലുള്ള സ്നേഹത്തിന്റെ അർത്ഥം പുനർനിർവചിച്ചത്. ️എന്റെ കൊച്ചുകുഞ്ഞേ ദേവ്യാൻ, അമ്മ നിന്നെ സ്നേഹിക്കുന്നു."- ചിത്രത്തിനൊപ്പം ശ്രേയ കുറിക്കുന്നു. 

കഴിഞ്ഞ മെയ് മാസത്തിലാണ് ശ്രേയ ഘാഷാൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് ശൈലാധിത്യയ്ക്കൊപ്പം ആദ്യത്തെ കൺമണിയെ വരവേറ്റതിന്റെ സന്തോഷം ഗായിക സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. 

ഗർഭകാലത്ത് അമ്മ ശർമിസ്ത നൽകിയ സ്നേഹപരിലാളനകളെക്കുറിച്ച് ശ്രേയ ഘോഷാൽ അഭിമുഖങ്ങളില്‍ ഉൾപ്പെടെ തുറന്നു പറഞ്ഞിരുന്നു. തന്റെ എല്ലാ കൊഞ്ചലുകള്‍ക്കും വാശികൾക്കും ഭർത്താവും മാതാപിതാക്കളും കൂട്ടുനിന്നു എന്നും ഗർഭകാലം താനേറെ ആസ്വദിച്ചുവെന്നും ശ്രേയ ഘോഷാൽ വെളിപ്പെടുത്തിയിരുന്നു. 

Tags:
  • Movies