പത്താം വിവാഹ വാർഷികത്തിന്റെ സന്തോഷം കുറിച്ച് ഗായിക ശ്രേയ ഘോഷാൽ. ഭർത്താവ് ശൈലാദിത്യയൊടൊപ്പമുള്ള വിവാഹദിനത്തിലെ ചിത്രങ്ങളും ശ്രേയ ഘോഷാൽ പങ്കുവച്ചു.
‘വിവാഹദിനം ഇന്നലത്തേതു പോലെ ഓർക്കുന്നു. ഇങ്ങനെ പരസ്പരം തുണയായി ലഭിച്ചത് ദൈവാനുഗ്രഹമാണ്. ഈ യാത്രയിൽ മുന്നോട്ട് പോകുമ്പോഴും ജീവിതത്തിലും കരിയറിലും വളരുമ്പോഴും ഞങ്ങൾ ഇപ്പോഴും വ്യത്യസ്ത രീതികളിൽ പരസ്പരം വീണ്ടും പ്രണയിക്കുന്നു. അതിലും വലിയ ഒരു അനുഗ്രഹം തന്ന് ദൈവം ഞങ്ങളുടെ ജീവിതം കൂടുതൽ സുന്ദരമാക്കി, ഞങ്ങളുടെ മകൻ ദേവ്യാൻ. എല്ലാത്തിനും ദൈവത്തിനോടു കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഹൃദ്യമായ ആശംസകൾക്കും സ്നേഹത്തിനും നന്ദി’.– ശ്രേയ ഘോഷാൽ പറഞ്ഞു.
2015 ലാണ് ശ്രേയ ഘോഷാലും ശൈലാദിത്യ മുഖോപാധ്യായും വിവാഹിതരായത്. ബംഗാളി ചടങ്ങുകള്‍ പ്രകാരമായിരുന്നു വിവാഹം. പരമ്പരാഗതരീതിയിലുള്ള വിവാഹവസ്ത്രം ധരിച്ചെത്തിയ ശ്രേയയെയും ശൈലാദിത്യയെയും ചിത്രങ്ങളിൽ കാണാം. 10 വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇരുവരും ബാല്യകാല സുഹൃത്തുക്കൾ കൂടിയാണ്. ഇലക്ട്രോണിക്‌സ് എൻജിനീയർ ആണ് ശൈലാദിത്യ. 2021ലാണ് ശ്രേയയ്ക്കും ശൈലാദിത്യയ്ക്കും മകൻ പിറന്നത്.